September 24, 2020

ഓഗസ്റ്റ് മാസം വീണ്ടും വീണ്ടും ആനുകൂ എൽല്യങ്ങളും സഹായങ്ങളും നൽകി കൊണ്ട് സർക്കാർ മുന്നേറുന്നു

ഓഗസ്റ്റ് മാസം വീണ്ടും വീണ്ടും ആനുകൂ എൽല്യങ്ങളും സഹായങ്ങളും നൽകി കൊണ്ട് സർക്കാർ മുന്നേറുന്നു.

ഓഗസ്റ്റ് മാസം ഓണം കൂടി ഉള്ളതിനാൽ അനവധി ആനുകൂല്യങ്ങൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഇതിനോടകംതന്നെ ലഭിച്ചുകഴിഞ്ഞു, എന്നാൽ ഒന്ന് തീരുമ്പോൾ മറ്റൊന്ന് എന്ന് പറയുന്നത് പോലെയാണ് മെയ് ജൂൺ മാസങ്ങളിലെ പെൻഷൻ വിതരണത്തിന് ശേഷം വീണ്ടും ജൂലൈ, ഓഗസ്റ്റ് മാസത്തിലെ പെൻഷൻ അഡ്വാൻസായി നിങ്ങൾക്ക് നൽകാൻ പോകുന്നത്, അഡ്വാൻസ് എന്ന് പറയുമ്പോൾ ഓഗസ്റ്റ് മാസം തീരാത്തത് കൊണ്ടും എന്നാല് ഓണത്തിന് മുമ്പ് ഇൗ വിതരണവും നടക്കണം എന്നുള്ളത് കൊണ്ടും ഓഗസ്റ്റ് മാസത്തെ പെൻഷൻ അഡ്വാൻസ് ആയി നൽകാൻ ആണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്, അത് നിങ്ങൾക്ക് മുൻപ് എങ്ങനെ പെൻഷൻ ലഭിച്ചിരുന്നോ അത്പോലെ തന്നെ ലഭിക്കുന്നതാണ്.

ഇതിനെ പറ്റി മുൻപ് തന്നെ ഒരു പോസ്റ്റിലൂടെ പറഞ്ഞിരുന്നു, എന്നാൽ അതിനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്, അതായത് തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായ ആളുകൾക്ക് അവർ 100 പ്രവർത്തന ദിവസങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെങ്കിൽ ആയിരം രൂപ നൽകുവാൻ ഉത്തരവായിരിക്കുന്നു.

പിന്നെ ഗവൺമെൻറ് ജോലി ഉള്ളവർക്ക് അഡ്വാൻസായി ശമ്പളം നൽകുന്നുണ്ട്, ഒപ്പം ഗവൺമെൻറ് ജോലികളിൽ നിന്ന് റിട്ടയർ ആയ ആളുകൾക്ക് അതേപോലെ പെൻഷനും അഡ്വാൻസായി തന്നെ ലഭിക്കുന്നതാണ്. അതു കൂടാതെ കഴിഞ്ഞ വർഷം ഓണത്തിന് ലഭിച്ചത് പോലെ തന്നെ ഗവൺമെൻറ് ജീവനക്കാർക്കും എല്ലാം അതേപോലെ തന്നെ ബോണസ് തുക ലഭിക്കുന്നതാണ്.

ഈ ആഴ്ച തന്നെ ഇതിനെക്കുറിച്ചുള്ള പൂർണ്ണമായിട്ടുള്ള വിവരങ്ങൾ പുറത്തുവിടും, അന്നേരം ഞങ്ങൾ മറ്റൊരു പോസ്റ്റിലൂടെ ഇത് നിങ്ങളുടെ മുൻപിലേക്ക് വ്യക്തമായി അറിയിക്കുന്നതാണ്. എന്തായാലും എല്ലാവർക്കും ഒരുപാട് സഹായകരമാകുന്ന ഈ വാർത്ത ഏവരും അറിയാൻ ഈ പോസ്റ്റ് കാരണമാകട്ടെ..