January 17, 2021

ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കുന്നു, ഓരോ കാർഡ് ഉടമകൾക്കും കിറ്റ് വാങ്ങാനുള്ള തീയതി

ഓണക്കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കുന്നു, ഓരോ കാർഡ് ഉടമകൾക്കും കിറ്റ് വാങ്ങാനുള്ള തീയതി എന്നാണെന്ന് അറിയാം.

ഓണം നല്ല രീതിയിൽ ആഘോഷിക്കുവാൻ ആയി സർക്കാർ പ്രഖ്യാപിച്ച ഓണകിറ്റ് വിതരണം ഓഗസ്റ്റ് അഞ്ചുമുതൽ ഉണ്ടായിരിക്കുമെന്നാണ് ആദ്യം പറഞ്ഞത്, തുടർന്ന് സാധനങ്ങളുടെ ലഭ്യത കുറവ് കൊണ്ടും എത്താൻ വൈകിയത് കൊണ്ടും ഓഗസ്റ്റ് അഞ്ചിന് വിതരണം നടപ്പിലാക്കാൻ സാധിച്ചില്ല, എന്നാലിപ്പോൾ ഓഗസ്റ്റ് 13 തൊട്ട് നമ്മൾ എല്ലാവരും കാത്തിരുന്ന ഓണക്കിറ്റ് വിതരണം ആരംഭിക്കുമെന്ന് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി കഴിഞ്ഞ വാർത്താസമ്മേളനത്തിൽ പറഞ്ഞിരിക്കുന്നു.

റേഷന് കടകളിൽ തിരക്കനുഭവപ്പെടാതിരിക്കാൻ സൗജന്യ കിറ്റ് വിതരണം പോലെ ഓണക്കിറ്റ് വിതരണത്തിനും ഓരോ കാർഡ് ഉടമകൾക്കും വ്യത്യസ്തമായ തീയതികൾ കിറ്റ് സ്വീകരിക്കുവാൻ ആയി നിശ്ചയിച്ചിട്ടുണ്ട്. അതിൽ ഓഗസ്റ്റ് 13, 14, 16 തീയതികളിൽ മുൻഗണന വിഭാഗത്തിലെ എ.എ.വൈ കാർഡ്കാർക്കും അതായത് മഞ്ഞക്കാർഡ് ഉള്ളവർക്കു, പിന്നെ ഓഗസ്റ്റ് 19, 20, 21, 22 തീയതികളിലായി ബിപിഎൽ പിങ്ക് കാർഡുടമകൾക്കും ആയിരിക്കും ഓണക്കിറ്റ് വിതരണം ഉണ്ടാവുക.

അതിനുശേഷം ഓഗസ്റ്റ് 23 മുതൽ ഓണത്തിനു മുൻപു വരെ 51 ലക്ഷത്തോളം വരുന്ന എ.പി.എല്‍‌ നീല, വെള്ള കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം ഉണ്ടായിരിക്കും. അത് മാത്രമല്ല എല്ലാ വർഷത്തെയും പോലെ ഓണച്ചന്ത ഓഗസ്റ്റ് 21 മുതൽ ഉത്രാടം വരെ ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്.

ഇത് കൂടാതെ മുൻഗണന വിഭാഗം ആയ നീല വെള്ള കാർഡുടമകൾക്ക് 10 കിലോ സ്പെഷ്യൽ അരി 15 രൂപ നിരക്കിൽ ഓഗസ്റ്റ് 13 മുതൽ വിതരണം ആരംഭിക്കുന്നതായിരിക്കും. അപ്പോൾ പരമാവധി എല്ലാവരും സാമൂഹിക അകലം പാലിച്ചുകൊണ്ട് നിങ്ങൾക്ക് അർഹതപ്പെട്ട ഓണക്കിറ്റും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുവാൻ ശ്രമിക്കുക.

പിന്നെ കൂടുതൽ പേരും ചിലപ്പോൾ ഈ വാർത്ത അറിഞ്ഞു കാണില്ല, അപ്പൊൾ എല്ലാ കാർഡുടമകൾക്ക് കിറ്റ് ഉള്ളതിനാൽ ഇൗ വിവരം ഏവർക്കും എത്തിച്ചു കഴിഞ്ഞാൽ അവർക്കെല്ലാം ഉപകാരമായിരിക്കും.