September 24, 2020

നിസ്സാരക്കാരനല്ല നമ്മുടെ പപ്പായ കുരു, പഴമയുടെ ഈ അറിവുകളാണ് ഇന്നത്തെ തലമുറയ്ക്ക് അത്യാവശ്യം

നമ്മളെല്ലാവരും കളയുന്ന പപ്പായയുടെ കുരുവിന്റെ ഗുണങ്ങൾ അറിഞ്ഞാൽ തീർച്ചയായും അത് ഇനി നിങ്ങൾ കളയുകയില്ല.

ഒട്ടുമിക്ക ആളുകൾക്കും പപ്പായ കഴിക്കുവാൻ ഇഷ്ടമാണ്, കഴിക്കുവാൻ ഇഷ്ടമില്ലെങ്കിൽ പോലും ഇവ മുഖത്ത് തേച്ച് സൗന്ദര്യം വർധിപ്പിക്കുന്ന ആളുകളും ഏറെയാണ്. പപ്പായ കറി വച്ചാലും, ജൂസ് അടിച്ച് കുടിച്ചാലും അല്ലെങ്കിൽ വെറുതെ കഴിച്ചാലും, എന്ത് ചെയ്താലും ഇതിൻറെ കുരു നമ്മൾ ഉപയോഗിക്കുന്ന പതിവ് ഇല്ല. എന്നാല് പപ്പായയെക്കാൾ ഒരുപാട് ഗുണങ്ങൾ ഇതിന്റെ കുരുവിന് ഉണ്ട്. എന്നതാണ് സത്യം. അപ്പൊൾ ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നായ ഇവയുടെ കുരുക്കൾ ആണ് നമ്മൾ വെറുതെ ആവശ്യമില്ലാതെ വലിച്ചെറിഞ്ഞു കളയുന്നത്, കാരണം പപ്പായക്ക്‌ മധുരം ആണെങ്കിലും ഇതിന്റെ കുരുവിന് ഒരു ചവർപ്പ് രസമാണ്. അങ്ങനെ ആയതിനാൽ തന്നെ ആർക്കും ഇവ കഴിക്കാൻ അത്ര താല്പര്യം ഉണ്ടാവുകയില്ല.

പക്ഷേ കുരുവിൻെറ ഗുണങ്ങൾ അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ ഇത് കളയാതെ കഴിച്ചു തുടങ്ങാൻ ശ്രമിക്കും, എന്നാല് ഇത് കഷ്ടപ്പെട്ട് കഴിക്കേണ്ടതില്ല കയ്പ് രസം മാറാനായി പപ്പായയുടെ കുരു ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. അപ്പോൾ എന്തെല്ലാം ആണ് ഇവയുടെ ഗുണങ്ങൾ എന്നറിഞ്ഞ് നിങ്ങൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും ഇവ പരിഹാരം ആണെങ്കിൽ തീർച്ചയായും ഈ രീതി പരീക്ഷിക്കാവുന്നതാണ്.

അപ്പോൾ പപ്പായ കുരുവിന്റെ ഗുണങ്ങൾ നമുക്കൊന്ന് കേട്ട് അറിയാം.