January 18, 2021

ഓണം കിറ്റിൽ എന്തൊക്കെ ഉണ്ടെന്നു വിശദമായി തന്നെ അറിയാനുണ്ട്, വീട്ടമ്മമാർക്കായി അറിവ് ഇതാ

ഓണക്കിറ്റിൽ ഉൾപ്പെട്ടിരിക്കുന്ന സംഭവങ്ങളെല്ലാം നമുക്കൊന്ന് കണ്ടാലോ?

ഓണക്കിറ്റ് വിതരണം ആദ്യഘട്ടം കഴിഞ്ഞിരിക്കുന്നു, നമുക്കറിയാം 500 രൂപ വില വരുന്ന അതായത് 440 രൂപയുടെ സാധനങ്ങളും 60 രൂപ പാക്കിംഗ് ചാർജും എല്ലാ ആയികൊണ്ട് 11 ഈണങ്ങൾ അടങ്ങിയ ഒരു കിറ്റ് ആണ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് നോക്കാതെ തന്നെ സര്ക്കാർ നൽകുന്നത്.

അതിൽ മഞ്ഞ കാർഡ് ഉള്ളവർക്ക് ആയി ആദ്യം വിതരണം ആയതിനാൽ ആദ്യഘട്ട വിതരണം അവസാനിച്ചത്കൊണ്ട് കിറ്റിൽ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു എന്നും ഏതൊക്കെ അളവിലാണ് ഇവ ലഭിക്കുന്നതെന്നും, ഏത് ബ്രാൻഡിന്റെ ഉത്പ്പന്നങ്ങൾ ആണെന്ന് എല്ലാം ആണ് നൽകുന്നത് എന്ന് അറിയാൻ സാധിച്ചിരിക്കുകയാണ്, അത് നിങ്ങളെ കൂടി കാണിക്കുക എന്നതാണ് ഇൗ പോസ്റ്റിന്റെ ഉദ്ദേശം.

മുൻപ് ലോക്ക് ഡൗൺ സമയത്ത് നൽകിയ സൗജന്യ കിറ്റിൽ പല കമ്പനികളുടെയും ഭക്ഷ്യവസ്തുക്കൾ ആയിരുന്നു ഉണ്ടായിരുന്നത്, എന്നാൽ ഈ ഓണക്കിറ്റിൽ പപ്പടം ഒഴിച്ച് എല്ലാ ഇനങ്ങളും ശബരി ബ്രാൻഡിനെ തന്നെയാണ്. അതിൽ പഞ്ചസാര, വൻപയർ അല്ലെങ്കിൽ ചെറുപയർ, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി, ശർക്കര സേമിയ അല്ലെങ്കിൽ പാലട മിക്സ്, പപ്പടം, വെളിച്ചെണ്ണ എന്നിവ നൽകുന്നുണ്ട്.

ഇവ എത്ര ഗ്രാം വീതം ആണെന്നും ഇതിന്റെ വിലയും എല്ലാം പറയുന്നുണ്ട്. അപ്പോൾ എങ്ങനെയാണ് ഇവ ലഭിക്കുന്നതെന്നും, എന്തുമാത്രം ഉണ്ടെന്നും എല്ലാം നമുക്ക് കണ്ടറിയാം. മാത്രമല്ല നമുക്ക് നല്ല രീതിയിൽ.

ഓണം ആഘോഷിക്കാൻ ആയി നൽകുന്ന ഈ സൗജന്യമായ ഓണസമ്മാനം ഏവർക്കും പറഞ്ഞ തീയതിക്ക് സാമൂഹിക അകലം പാലിച്ചു കൈപ്പറ്റാവുന്നതാണ്.