September 24, 2020

സ്വർണ വില കൂടുമോ? കുറയുമോ? ഇത് പലരുടെയും ഇന്നത്തെ സംശയം ആണ്, സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു

ഇനി സ്വർണ വില കൂടുമോ അല്ലെങ്കിൽ കുറയുമോ എന്നത് പലരുടെയും സംശയം ആയിരിക്കും, ആയതിനാൽ ഇതിനെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത് എന്തെന്ന് അറിയാം.

സ്വർണ്ണം എക്കാലത്തും ഏവരുടെയും ഏറ്റവും വലിയ സ്വത്ത് തന്നെയാണ്, എന്നാൽ 2020 വർഷം ആരംഭിച്ചപ്പോൾ പവന് 31000 രൂപ വിലയുണ്ടായിരുന്ന സ്വർണ്ണത്തിന് ജൂൺ മാസം ആയപ്പോൾ അത് 33000 രൂപയോളം ആയി എന്നാൽ കണ്ണടച്ചു തുറക്കുമ്പോഴേക്കും ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സ്വർണ്ണവില 43000 രൂപ എത്തിയതും നമ്മൾ അറിഞ്ഞു കാണും, ഈ സമയത്ത് ഇനിയും വില കൂടുമോ ഇല്ലയോ എന്ന് അറിയാതെ പലരും സ്വർണം വിൽക്കുവാൻ ജ്വല്ലറിയിലേക്ക് ഓടുകയാണ് ഉണ്ടായത്, എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് എന്നാൽ ഏവരെയും സന്തോഷിപ്പിച്ചു കൊണ്ട് സ്വർണ വില വീണ്ടും ഇടിഞ്ഞു 39,000 രൂപയോളം ആയി.

ഈ സമയം പലരും സ്വർണം ഇപ്പോൾ വാങ്ങണോ അതോ വിൽക്കണോ എന്ന് അറിയാത്ത പ്രയാസത്തിൽ ആണ്, അതുകൊണ്ടുതന്നെ എല്ലാവരുടെ മനസ്സിലും ഉള്ള ഒരു ചോദ്യമാണ് ഇനി സ്വർണ വില കൂടുമോ അതോ കുറയുമോ എന്നുള്ളത്.

എന്തുകൊണ്ടാണ് സ്വർണത്തിന് വില ഇത്രയും കൂടിയതെന്ന് കേരളത്തിൻറെ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു അതായത് ലോകമൊട്ടാകെ സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ ഷെയറുകളുടെയും മറ്റും വില ഇടിയുന്നതോടൊപ്പം നാണയത്തിൻറെയും വിലയും ഇടിഞ്ഞിരുന്നു., അങ്ങനെ വരുമ്പോൾ പണം കയ്യിൽ വയ്ക്കുന്നതിനും എന്തുകൊണ്ടും സുരക്ഷിതമായ കാര്യമാണ് സ്വർണം വാങ്ങി വയ്ക്കുക എന്നത്, അങ്ങനെ പല വമ്പന്മാരും സ്വർണ്ണം ഒരുപാട് വാങ്ങി കൂട്ടുകയും, അതുകൊണ്ടു സ്വർണ്ണത്തിൻറെ ലഭ്യത കുറഞ്ഞതുകൊണ്ട് സ്വർണ വില കൂടിയത് ആയിട്ടാണ് മന്ത്രി പറഞ്ഞത്.

എന്നാൽ റഷ്യ ഇപ്പോൾ ലോകം നേരിടുന്ന മഹാമാരിക്കുള്ള മരുന്ന് കണ്ടുപിടിച്ചു എന്ന് പ്രഖ്യാപിച്ചതിലൂടെയും, അമേരിക്കൻ പ്രസിഡൻറ് ട്രംപ് ഒരു മിനി പാക്കേജ് പ്രഖ്യാപിച്ചതിലൂടെയും എല്ലാം ഇനി പഴയ രീതിയിൽ ആകും എന്ന് കരുതിയാണ് ഇപ്പോൾ സ്വർണ്ണത്തിൻറെ വില കുറഞ്ഞിരിക്കുന്നത്, എന്നാൽ ഈ മരുന്നും ഫലം കണ്ടില്ല എങ്കിൽ തീർച്ചയായും സ്വർണ്ണത്തിൻറെ വില വീണ്ടും കൂടുക തന്നെ ചെയ്യും, അതുമാത്രമല്ല ഒരിക്കലും സ്വർണം പഴയ വിലയിലേക്ക് പോവുകയില്ല എന്നാണു സാമ്പത്തിക വിദഗ്ധരുടെ ഒരു നിഗമനം.

എന്നാലും ഇപ്പോഴത്തെ നാടിന്റെ പ്രതിസന്ധി എല്ലാം കെട്ടടങ്ങി കഴിഞ്ഞിട്ടുണ്ടെങ്കിലും അങ്ങേയറ്റം അല്ലെങ്കിലും അത്യാവശ്യം നല്ല വില തന്നെ സ്വർണത്തിനു കുറച്ചുകാലത്തേക്ക് ഉണ്ടായിരിക്കും. അപ്പോൾ ഇതാണ് പല സാമ്പത്തിക വിദഗ്ധരും സ്വർണ്ണവിലയെ കുറിച്ച് പറയുന്നത് ആയതിനാൽ ഇപ്പോൾ പ്രഘ്യാപിച്ച മരുന്ന് ഫലം കാണുമോ ഇല്ലയോ എന്ന് അറിഞ്ഞു നമുക്ക് സ്വർണം വാങ്ങണോ എന്ന് തീരുമാനിക്കാം.