നിങ്ങൾ ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർ ആണെങ്കിൽ സർക്കാരിൻറെ ഒരു ലക്ഷം രൂപ വരെയുള്ള വായ്പ നിങ്ങൾക്കും ലഭിക്കുന്നതായിരിക്കും., വിശദമായി അറിയാം. സംസ്ഥാനത്ത് ഒരുപാട് പിന്നോക്ക വിഭാഗത്തിൽ പെട്ട ആളുകൾ ഉള്ളത് കൊണ്ട് തന്നെ അവർക്ക് ഒരു ചെറുകിട സംരംഭം തുടങ്ങുവാൻ ആയാണ് ഒരു ലക്ഷം രൂപ ലോൺ നൽകുന്നത്, ഒരിക്കലും ഇതൊരു തെറ്റായ വാർത്ത അല്ല എന്ന് മനസിലാക്കുക, ഇതിനായി അപേക്ഷ ക്ഷണിച്ചു കൊണ്ട് കോൺഗ്രസ് സർക്കുലർ എത്തിയിട്ടുണ്ട്.
പിന്നോക്ക വികസന കോർപ്പറേഷൻ ആണ് ഇൗ ഒരു ലക്ഷം രൂപ വരെ ചെറുകിട സംരംഭം ആരംഭിക്കാൻ വായ്പ നൽകുന്നത്, ചെറിയ ബിസിനസ് എന്നുപറയുമ്പോൾ മത്സ്യ കൃഷി, പച്ചക്കറി കൃഷി, പെട്ടിക്കട, തട്ടുകട, തയ്യൽ യൂണിറ്റ്, കരകൗശല നിർമ്മാണം എന്നിവയാണ് ഉദ്ദേശിക്കുന്നത്. ഇനി ഒബിസി വിഭാഗത്തിൽ പെട്ട ആളുകൾ സർക്കാരിൽ നിന്നോ ബാങ്കിൽ നിന്നോ വായ്പ ഒന്നും എടുക്കാതെ ഇങ്ങനെ ചെറുകിട സംരംഭങ്ങൾ നേരത്തെ തുടങ്ങിയിട്ട് ഉണ്ടെങ്കിൽ അവർക്കും അപേക്ഷിക്കാവുന്നതാണ്, തുടർന്ന് ഇങ്ങനെ തുടങ്ങാൻ ചിലവായ തുക ലോൺ എന്ന രീതിയിൽ ലഭിക്കും. പിന്നെ ഈ വായ്പകൾ വർഷം 5% ആണ് പലിശ, മൂന്ന് വർഷത്തിനുള്ളിൽ തിരിച്ചടച്ചാൽ മതിയാകും, എന്നാല് എല്ലാ തവണകളും കൃത്യമായു അടക്കുന്ന ആളുകൾക്ക് പരമാവധി 25000 രൂപ വരെ സബ്സിഡിയും ലഭിക്കുന്നതാണ്.
ഇതിന് അപേക്ഷിക്കുവാൻ അപേക്ഷകന്റെ വാർഷിക വരുമാനം 120000 രൂപയിൽ താഴെയായിരിക്കണം, 25 വയസിനും 55 വയസിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം, പിന്നെ നേരത്തെ പറഞ്ഞ പോലെ ഒ.ബി.സി വിഭാഗത്തിലെ ആളുകൾ ആയിരിക്കണം. അപ്പോൾ ഇതിനെ പറ്റിയുള്ള എല്ലാ ഡീറ്റെയിൽസും അപേക്ഷാഫോമും എല്ലാം കോർപ്പറേഷൻ ജില്ലാ, ഉപജില്ലാ ഓഫീസിൽ വന്നിട്ടുണ്ട്, അപ്പോൾ നിങ്ങൾക്ക് ലോൺ എടുക്കണമെങ്കിൽ അവിടെ പോയി കൂടുതൽ വിവരങ്ങൾ അറിഞ്ഞു അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ ഒപ്പം പിന്നോക്ക വികസന വിഭാഗത്തിൽ സമർപ്പിക്കാം. അപ്പോൾ എല്ലാവർക്കും ഈ ഒരു വിവരം ഏറെ സഹായകരമാകും എന്ന് കരുതുന്നു.