July 25, 2021

ആടുവളർത്തലിനു വേണ്ടി ഒരു ലക്ഷം രൂപ വരെ ധനസഹായം തരുന്ന പദ്ധതിയെക്കുറിച്ച് വിശദമായി അറിയാം

ആടുവളർത്തലിനു വേണ്ടി ഒരു ലക്ഷം രൂപ വരെ ധനസഹായം തരുന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്, ആയതിനാൽ ഇവ അറിഞ്ഞു സെപ്തംബർ അഞ്ചിന് മുൻപാകെ അപേക്ഷ വെക്കാം.

അടു വളർത്താനായി ഒരു ലക്ഷം രൂപ ധനസഹായം നൽകുന്ന പദ്ധതിയെക്കുറിച്ച് മുൻപ് തന്നെ പോസ്റ്റ് ചെയ്തിരുന്നു, അന്ന് ധാരാളം സംശയങ്ങൾ ആളുകൾക്ക് ഉണ്ടായി ആയതിനാൽ തന്നെ അതെല്ലാം ദൂരീകരിച്ചു കൊണ്ട് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

ഇതിനായുള്ള അപേക്ഷാഫോം ലഭിക്കുന്നത് മൃഗാശുപത്രിയിൽ നിന്നും, പിന്നെ പഞ്ചായത്തിൻറെ തൊട്ടുതാഴെ ഫോമുകൾ വിൽക്കുന്ന ഒരു കട ഉണ്ടായിരിക്കും അവിടെനിന്ന് ആടുവളർത്തലിനുള്ള അപേക്ഷാഫോം എന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ ലഭ്യമാകുന്നതാണ്.

ഈ ഫോമിൽ കിസാൻ ക്രെഡിറ്റ് കാർഡ് നമ്പർ ചോദിച്ചിട്ടുണ്ടാകും, അത് നിങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ അതിൻറെ നമ്പർ എഴുതാം, അല്ലാത്തപക്ഷം എഴുതേണ്ടതില്ല, എന്നാൽ ഈ അപേക്ഷ വെച്ച് കഴിഞ്ഞു ബാങ്കിൽ പോയി കിസാൻ ക്രെഡിറ്റ് കാർഡ് എടുക്കുന്നത് വളരെ നല്ലതായിരിക്കും, അതിലൂടെ ഒരു ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. പിന്നെ മൃഗസംരക്ഷണ കർഷക രജിസ്ട്രേഷൻ നമ്പർ ചോദിച്ചിട്ടുണ്ടാകും, അതും ഉണ്ടെങ്കിൽ മാത്രം കൊടുത്താൽ മതിയാകും.

ഈയൊരു അപേക്ഷയിൽ കഴിഞ്ഞ വർഷങ്ങളിൽ പ്രളയത്തിൽ ക്ഷീരമേഖലയിൽ ഉണ്ടായിരുന്ന ആളുകൾ ധാരാളം പ്രശ്നങ്ങളിൽ ഏർപ്പെട്ടിരുന്നു, ആയതിനാൽ അവർക്ക് മുൻഗണന ഉണ്ട്, അങ്ങനെയുണ്ട് എങ്കിൽ അതും ഫോമിൽ രേഖപെടുത്താം. പിന്നെ ബാക്കിയുള്ള കാര്യങ്ങൾ ഒക്കെ എളുപ്പം ചെയ്യാവുന്നതാണ്.

അതിനു ശേഷം അപേക്ഷയോടൊപ്പം റേഷൻ കാർഡ് ആധാർ കാർഡ് കോപ്പി ചേർത്ത് മൃഗാശുപത്രിയിൽ കൊണ്ട് കൊടുത്താൽ മതിയാകും. തുടർന്ന് ഉദ്യോഗസ്ഥർ ആട് വളർത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തു എത്തുകയും, അനേഷിക്കുകയും, തൃപ്തികരം എങ്കിൽ തുക സാങ്ക്ഷന് ആകുന്നതാണ്.

അപ്പോൾ കുറച്ചു കൂടി ഈ കാര്യങ്ങളെപ്പറ്റി നിങ്ങൾക്ക് വ്യക്തമായി എന്നു കരുതുന്നു.