January 19, 2021

2020ലെ ഓണാഘോഷത്തിന് ഗവൺമെൻറ് ചില നിയന്ത്രണങ്ങൾ കൊണ്ടുവരുകായാണ്, ഇതെല്ലാം അറിഞ്ഞു പാലിക്കാം

2020ലെ ഓണാഘോഷത്തിന് ഗവൺമെൻറ് ചില നിയന്ത്രണങ്ങൾ കൊണ്ടുവരുകായാണ്, അതിനാൽ എല്ലാവരുടെയും സുരക്ഷയെ മാനിച്ചുകൊണ്ട് ഏവരും ഇതെല്ലാം അറിഞ്ഞു പാലിക്കുവാൻ ശ്രമിക്കണം.

നമ്മൾ കേരളത്തിൽ ഗംഭീരമായി കൊണ്ടാടുന്ന ഒരു ഉത്സവം തന്നെയാണ് ഓണം, ആയതിനാൽ തന്നെ പൂക്കള മത്സരവും, പുലിക്കളിയും, കുമ്മാട്ടിക്കളിയും അങ്ങനെ ഒരുപാട് ആഘോഷങ്ങൾ ഓണത്തിന് ഉണ്ടാകാറുണ്ട്. പക്ഷേ ഈ ഒരു ഓണം പഴയതുപോലെ അല്ലാത്തതു കൊണ്ടു നമ്മുടെ സുരക്ഷ വളരെ അത്യാവശ്യം ആയതുകൊണ്ടാണ് ചില നിയന്ത്രണങ്ങൾ ആഘോഷങ്ങളുടെ കാര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. അത് എന്തെല്ലാമാണെന്ന് അറിഞ്ഞു നമ്മൾ പാലിക്കേണ്ടതുണ്ട്, ഇനി പാലിക്കാത്തവർക്കെതിരെ നിയമനടപടികളും എടുക്കുമെന്ന് സർക്കാർ കർശനമായി തന്നെ പറഞ്ഞിട്ടുണ്ട്.

അപ്പോൾ ഓണത്തിന് ചെയ്യാൻ പാടില്ലാത്ത ഏറ്റവും ആദ്യത്തെ കാര്യം എന്താണെന്ന് വച്ചാൽ ഓണനാളുകളിൽ പൊതുസ്ഥലങ്ങളിൽ എവിടെയും ഒത്തുകൂടരുത് എന്നാണ്, അത് ഓണത്തിന് മാത്രമല്ല കുറച്ചധികം നാളുകളായി ആളുകളോട് കൂട്ടംചേർന്ന് നിൽക്കരുത് എന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്, അത് ഒന്നുകൂടി ഇവിടെ ആവർത്തിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ എപ്പോഴും സാമൂഹിക അകലം പാലിച്ച് വേണം നിൽക്കുവാൻ.

പിന്നെ കഴിഞ്ഞ വർഷത്തെ പോലെ അല്ല പൊതുസ്ഥലങ്ങളിലുള്ള എന്ത് ആഘോഷം ആയാലും അതെല്ലാം ഒഴിവാക്കിയിട്ടുണ്ട്, ഇത് ചിലപ്പോൾ പലരും അറിയാതെ ആഘോഷങ്ങൾ ആരംഭിക്കുവാൻ ആയി സംഘടിപ്പിക്കുന്നുണ്ടാകും, ആയതിനാൽ എല്ലാവരും ഈയൊരു കാര്യം അറിഞ്ഞു പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾ വേണ്ടെന്ന് വയ്ക്കുക അല്ലെങ്കിൽ പോലീസ് നിയമനടപടികൾ എടുക്കുന്നതാണ്.

ആഘോഷങ്ങളെ പോലെതന്നെ പൊതുസ്ഥലങ്ങളിൽ ഓണസദ്യയും ഇപ്രാവശ്യം ഉണ്ടാവുകയില്ല. പിന്നെ ഓണകാലത് എല്ലാ തരം കടകളിലും നല്ല രീതിയിൽ തന്നെ തിരക്ക് അനുഭവപ്പെടാറുണ്ട്, ആയതിനാൽ ഷോപ്പുകൾ രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെ തുറന്നു പ്രവർത്തിക്കാം എന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്, ഒപ്പം ഹോട്ടൽ, റസ്റ്റോറൻറ് പോലെയുള്ളവ അണുവിമുക്തമാക്കി രാത്രി 9 മണി വരെയും പ്രവർത്തിക്കാം.

പിന്നെ ഓണത്തിന് ലോകത്ത് എവിടെയാണെങ്കിലും സ്വന്തം നാട്ടിൽ എത്തുവാൻ ശ്രമിക്കുന്നവരാണ് മലയാളികൾ, എന്നാൽ ഇപ്പോഴത്തെ സാഹചര്യം നല്ലതല്ലാത്തതുകൊണ്ട് അങ്ങനെ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാവിധ പരിശോധനകളും കഴിഞ്ഞു മാത്രമേ കേരളത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്നുകൂടി പറഞ്ഞിട്ടുണ്ട്.

അത് മാത്രമല്ല ഓണത്തിനാണ് നമുക്ക് ഏറ്റവും കൂടുതൽ പൂക്കളുടെ ആവശ്യം വരുക, എന്നാൽ കേരളത്തിൽ അത്രകണ്ടു പൂക്കൾ ഇല്ലാത്തതുകൊണ്ട് മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് മുൻവർഷങ്ങളിൽ ഇവ എത്തുന്നുണ്ടായിരുന്നത്, എന്നാൽ ഈ പ്രാവശ്യം മറ്റു സ്ഥലങ്ങളിൽ നിന്നും പൂക്കളും കൊണ്ട് വരുന്ന ആളുകളുടെ ആരോഗ്യനില പരിശോധിച്ചത്തിനു ശേഷം മാത്രമേ പൂക്കൾ കേരളത്തിലേക്ക് കടത്തി വിടുകയുള്ളൂ എന്നാണ് പറഞ്ഞിരിക്കുന്നത്, ആയതിനാൽ പൂക്കൾ കൊണ്ടു വരുന്ന ആളുകൾക്കും ഏറെ നിയന്ത്രണങ്ങളുണ്ട്. അതിനാൽ കേരളത്തിൽ പൂ മാർക്കറ്റുകൾ വളരെക്കുറവായിരിക്കും, അതുകൊണ്ടുതന്നെ ഇപ്രാവശ്യം നല്ല രീതിയിൽ പൂക്കൾക്ക് വിലയും കൂടുന്നതാണ്.

അപ്പോൾ ഈ നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട്, അറിയേണ്ട കാര്യങ്ങൾ മനസ്സിലാക്കി കൊണ്ട് ഓണം നല്ല സമൃദ്ധിയിൽ തന്നെ സാമൂഹിക അകലം പാലിച്ചു നമുക്ക് ആഘോഷിക്കാം.