September 18, 2021

ഓണക്കിറ്റിലെ വസ്തുക്കൾക്ക് നിലവാരം ഇല്ല എന്ന പരാതി ഉയർന്നതോടെ ഇനിയുള്ള കിറ്റിൽ മാറ്റം

ഓണക്കിറ്റിലെ വസ്തുക്കൾക്ക് നിലവാരം ഇല്ല എന്ന പരാതി ഉയർന്നതോടെ ഇനിയുള്ള കിറ്റിൽ മാറ്റം വരുത്തുകയാണ്.

ഓണത്തോട് അനുബന്ധിച്ച് എല്ലാ റേഷൻ കാർഡ് ഉള്ളവർക്കും ഓണക്കിറ്റ് വിതരണം ഉണ്ടായിരുന്നു, അതിലെ മുൻഗണനാ വിഭാഗത്തിലെ എ.എ.വൈ കാർഡുകൾക്ക് ഇപ്പൊൾ കഴിഞ്ഞ് ബി.പി.എൽ കാർഡുകൾക്കാണ് ഇപ്പോഴാണ് വിതരണം നടക്കുന്നത്, പക്ഷേ ഇതിനോടകം തന്നെ ലഭിച്ച ഓണക്കിറ്റ് ഗുണനിലവാര കുറവാണെന്ന് പറഞ്ഞു പരാതികൾ വന്നു അതുമാത്രമല്ല ഉൽപ്പന്നങ്ങളുടെ അളവ് കുറവാണെന്നും ആക്ഷേപങ്ങൾ ഉണ്ടായി, തുടർന്നു സംസ്ഥാനത്തിൻറെ അനവധി ഭാഗങ്ങളിൽനിന്ന് എംബിഎ അംഗീകാരമുള്ള ലാബുകളിൽ 36 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

അതിൽ ആദ്യം ശർക്കരക്ക്‌ ഒട്ടുംതന്നെ ഗുണനിലവാരം ഇല്ല എന്ന് കണ്ടെത്തിയിരിക്കുന്നു, ആയതിനാൽ തന്നെ ഇനിയുള്ള കിറ്റിൽ ശർക്കര വേണ്ടെന്ന് വക്കുകയാണെന്ന് എന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞിരിക്കുന്നു. ആയതിനാൽ ഇനി നൽകുന്ന കിറ്റിൽ ശർക്കര വേണ്ടെന്നു വച്ച് പകരം അതിന്റെ അളവിന് പഞ്ചസാര നൽകാനാണ് ഉദ്ദേശിക്കുന്നത്.

അപ്പൊൾ ഇനി കിറ്റ് വാങ്ങാൻ പോകുന്ന എ.പി.എൽ വിഭാഗത്തിലുള്ള ആളുകൾക്ക് ശർക്കര ലഭിച്ചെന്നുവരില്ല പകരം ഒരു കിലോ പഞ്ചസാര എന്നുള്ളത് ഒന്നര കിലോ പഞ്ചസാര ആക്കി മാറ്റുന്നതാണ്, ആയതിനാൽ ഇനി കിറ്റ് വാങ്ങാൻ പോകുമ്പോൾ ശർക്കര ഇല്ല എന്ന് പറഞ്ഞ് ആരും പരാതിപ്പെടേണ്ടത് ഇല്ല, അത് ഗുണനിലവാരം ഇല്ലാത്തതുകൊണ്ട് എടുത്തു മാറ്റിയതാണ് എന്ന് മനസിലാക്കുക. ഇപ്പോൾ കിറ്റ് വാങ്ങിയവരുടെ കാര്യം വ്യക്തമാകാത്തതിനാൽ സൂക്ഷിച്ചു തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം.

അപ്പോൾ ഈ വിവരം എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.