December 1, 2021

എടിഎമ്മിൽ പോകുമ്പോൾ ഈ ഒരു മണ്ടത്തരം കാണിച്ചിട്ടുണ്ടെങ്കിലും നമ്മളറിയാതെ തന്നെ പണം പോകും

എടിഎമ്മിൽ പോകുമ്പോൾ ഈ ഒരു മണ്ടത്തരം കാണിച്ചിട്ടുണ്ടെങ്കിലും നമ്മളറിയാതെ തന്നെ പണം പോകും, എന്നാൽ ഈയൊരു ചതിയെപ്പറ്റി ബാങ്കും മറ്റാരും പറഞ്ഞുതരില്ല എന്നതാണ് സത്യം.

നമ്മൾ എടിഎം കൗണ്ടറിൽ പോകുമ്പോൾ ചിലപ്പോൾ അറിഞ്ഞുകൊണ്ടോ അറിയാതെയോ അമിതമായ ബാലൻസ് പിൻവലിക്കാൻ ആയി അടിച്ചു കൊടുക്കാറുണ്ട്, ചിലപ്പോൾ നമ്മുടെ ബാങ്ക് അക്കൗണ്ടിൽ എത്ര ബാലൻസ് ഉണ്ടെന്ന് അറിയാതെ തെറ്റായ രീതിയിൽ അമൗണ്ട് അടിച്ചു കൊടുക്കുന്നതായിരിക്കാം, അല്ലെങ്കിൽ ഒരു പൂജ്യത്തിന് പകരം അറിയാതെ രണ്ടു പൂജ്യം ഒക്കെ അടിച്ചു തെറ്റി പോയിട്ടുണ്ടെങ്കിൽ അത്രയും എമൗണ്ട് നമ്മുടെ ബാങ്ക് അക്കൗണ്ടിൽ ഇല്ലെങ്കിൽ ട്രാൻസാക്ഷൻ ഫെയിൽഡ് എന്നുപറഞ്ഞ് കാണിക്കാറുണ്ട്.

അങ്ങനെ വരുമ്പോൾ നമ്മൾ സ്വാഭാവികമായും വീണ്ടും ഒരുവട്ടം കൂടി ട്രൈ ചെയ്യും, അങ്ങനെ ചെയ്യുമ്പോൾ ചിലപ്പോൾ പണം കിട്ടും, അല്ലെങ്കിൽ വീണ്ടും ഫെയിൽഡ് എന്ന് തന്നെ കാണിക്കും, എന്നാൽ നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഈ കാര്യം കൊണ്ട് തന്നെ ബാങ്കുകൾ ചാർജ് ഈടാക്കുന്നുണ്ട്, അതായത് ഓരോ വട്ടവും നമ്മുടെ അക്കൗണ്ടിൽ ഇല്ലാത്ത അത്രയും പണം പിൻവലിക്കാൻ ആയി വെറുതെ ഒന്ന് അടിച്ചു കൊടുത്താൽ പോലും ട്രാൻസാക്ഷൻ ഫെയിൽഡ് എന്ന് കാണിച്ചാൽ അതേസമയം തന്നെ ബാങ്ക് ചാർജ് ഈടാക്കുന്നു.

എസ്.ബി.ഐയിൽ ഇത് ഏകദേശം 25 രൂപയും ജിഎസ്ടിയും ആണ് ഇത്തരം ചാർജ് ആയി ഈടാക്കുന്നത്, മറ്റ് ബാങ്കുകളിൽ വ്യത്യസ്തങ്ങളായ തുക ഉണ്ടായിരിക്കുന്നതാണ്. അപ്പോൾ യാതൊരു കാരണവശാലും ബാങ്ക് അക്കൗണ്ടിൽ എത്ര രൂപയുണ്ട് എന്ന് അറിയാതെ അമിതമായ തുക പിൻവലിക്കാൻ അടിച്ചു കൊടുക്കരുത്, അത് മാത്രമല്ല നമ്മൾ എടിഎമ്മിൽ എമൗണ്ട് അടിച്ചു കൊടുക്കുമ്പോൾ എപ്പോഴും ഒന്നു കൂടി ഉറപ്പു വരുത്തി നമ്മുടെ അക്കൗണ്ടിലുള്ള തുകയുടെ ഉള്ളിൽ തന്നെയുള്ള അമൌണ്ട് അടിച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം അല്ലെങ്കിൽ ബാങ്കുകൾ ചാർജ് ഈടാക്കുന്നതായിരിക്കും. അപ്പൊൾ ഈ വിവരം എല്ലാവരും ഒന്ന് ശ്രദ്ധിക്കുക.

Vinitha

Content crafter at NewsMalayalam.in. I'm passionate about writing articles on latest news and information's. Senior editor at NewsMalayalam.in

View all posts by Vinitha →