July 25, 2021

നാട്ടിലേക്ക് ജോലിയില്ലാതെ മടങ്ങിയെത്തിയ പ്രവാസികൾക്ക് പ്രവാസി സ്റ്റോർ തുടങ്ങാനായി വായ്പ

നാട്ടിലേക്ക് ജോലിയില്ലാതെ മടങ്ങിയെത്തിയ പ്രവാസികൾക്ക് വേണ്ടി സപ്ലൈകോ പോലെ പ്രവാസി സ്റ്റോർ തുടങ്ങാനായി 15 ശതമാനം സബ്സിഡിയോടെ വായ്പ ലഭിക്കും.

അനവധി ആളുകൾ ലോക്ക് ഡൗണിനു മുൻപും അതിനു ശേഷവും ജോലിയില്ലാതെ നാട്ടിലേക്ക് തിരിച്ചെത്തിയത്, എന്നാൽ അവർക്ക് ഒരു കൈത്താങ്ങ് എന്ന രീതിയിൽ നോർക്ക വഴി പ്രവാസികൾക്കായി വായ്പ നൽകുന്നത്, പ്രവാസി സ്റ്റോറുകൾ ആരംഭിക്കുവാൻ 14 പ്രമുഖ ബാങ്കുകളിലൂടെ ആണ് 30 ലക്ഷം രൂപ വരെ 15 ശതമാനം സബ്സിഡിയോടു കൂടി പ്രവാസികൾക്ക് നൽകുന്നത്, ഇതിലൂടെ മാവേലിസ്റ്റോർ സൂപ്പർമാർക്കറ്റ് പോലെയുള്ള കടയാണ് ആരംഭിക്കേണ്ടത്.

സ്വന്തമായി കെട്ടിടം ഉള്ളവർക്കും വാടകയ്ക്കെടുത്തവർക്കെല്ലാം ഇതിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. 700 സ്ക്വയർ ഫീറ്റിന് താഴെയുള്ള ഒരു കെട്ടിടം സ്വന്തമായോ അല്ലെങ്കിൽ വാടകയ്ക്ക് എടുത്തിട്ടുണ്ടെങ്കിൽ അവിടെ മാവേലിസ്റ്റോർ പോലെയുള്ള ഒരു സംരംഭം തുടങ്ങാം, 1500 സ്ക്വയർ ഫീറ്റ് മുകളിൽ കെട്ടിടം ഉള്ളവരാണെങ്കിൽ സൂപ്പർമാർക്കറ്റ് തുടങ്ങാം.

ലോക്ക് ഡൗൺ സമയത്ത് ഒക്കെ തിരിച്ചെത്തിയ ആളുകൾക്ക് ഇതിനു മുൻഗണന ഉണ്ട്. ഇത്തരം ഒരു സംരംഭം സപ്ലൈകോ സ്റ്റോർ പോലെ തന്നെ ആയിരിക്കും തുടങ്ങുക, ആയതിനാൽ സപ്ലൈകോ നിലനിൽക്കുന്ന സ്ഥലം അത് ഗ്രാമ പ്രദേശങ്ങളിൽ ആണെങ്കിൽ അഞ്ചു കിലോമീറ്റർ പരിധിയിലും, മുൻസിപ്പാലിറ്റിയിൽ ആണെങ്കിൽ നാല് കിലോമീറ്റർ പരിധിയിലും, കോർപറേഷൻ ആണെങ്കിൽ 3 കിലോമീറ്റർ പരിധിയിൽ ഇതുപോലെ ഒരു പ്രവാസി സ്റ്റോർ ആരംഭിക്കുവാൻ സമ്മതിക്കുകയില്ല.

മാവേലി സ്റ്റോർ തുടങ്ങുകയാണെങ്കിൽ ഏകദേശം ഫർണിച്ചർ, പകരണങ്ങളും 1500 സ്ക്വയർ ഫീറ്റും അങ്ങനെയൊക്കെ കൂട്ടി 21 ലക്ഷം രൂപ വരെ ചിലവ് വരുന്നതാണ്, പിന്നെ പ്രവാസി സ്റ്റോറിൽ വിൽക്കുവാൻ വയ്ക്കുന്ന ഉൽപ്പന്നങ്ങൾ എല്ലാം സപ്ലൈകോ തന്നെ നൽകുന്നതാണ് അതും 15 ദിവസത്തെ ക്രെഡിറ്റ് അനുവദിക്കുന്നതായിരിക്കും, അപ്പൊൾ ഉത്പന്നങ്ങളുടെ പണം 15 ദിവസം കഴിഞ്ഞ് സപ്ലൈകോക്ക്‌ നൽകിയാൽ മതിയാകും, എന്നാൽ ഈ കടംകൊടുത്തു തീർത്തിട്ട് മാത്രമേ അടുത്ത ഉൽപന്നങ്ങൾ അവർ നൽകുകയുള്ളൂ, ഇത് സംബന്ധിച്ച് എഗ്രിമെൻറ് ബാങ്ക് ഗ്യാരണ്ടി ഒക്കെ നൽകേണ്ടതാണ്.

ഈ കച്ചവടം ഒന്ന് പച്ചപിടിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ സ്റ്റോറിൽ സപ്ലൈകോയുടെ അല്ലാതെ മറ്റു വസ്തുക്കളും അവിടെ വിറ്റഴിക്കാൻ അനുമതി ലഭിക്കുന്നത്. ഈ പ്രവാസി സ്റ്റോർ മൂന്നു വർഷമെങ്കിലും ചുരുങ്ങിയത് പ്രവർത്തിക്കണം എന്ന് നിർബന്ധമുണ്ട്, അങ്ങനെ ഇതിന്റെ നടത്തിപ്പുകാർക്ക് 8 മുതൽ 10 ശതമാനം വരെ ലാഭം ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം.

അപ്പോൾ ഇതിനായി അപേക്ഷ വെക്കേണ്ടത് നോർക്ക-റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയാണ്, ഇതിനെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ 0471 2329738 അല്ലെങ്കിൽ 0471 2320103, അതുമല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ ആയ 8078258505 ബന്ധപ്പെടാം.

അപ്പോൾ ഈ പ്രവാസി സ്റ്റോർ എന്ന പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു, സംശയങ്ങളുണ്ടെങ്കിൽ മേൽ പറഞ്ഞ നമ്പറുകളിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ്.