September 24, 2020

ഓണത്തോടനുബന്ധിച്ച് തമ്പുരാട്ടിയുടെ വേഷത്തിൽ കൃഷ്ണവേണി മോൾ മനം കവരാനായി വീണ്ടും വന്നിട്ടുണ്ട്

ഓണത്തോടനുബന്ധിച്ച് തമ്പുരാട്ടിയുടെ വേഷത്തിൽ കൃഷ്ണവേണി മോൾ മനം കവരാനായി വീണ്ടും എത്തിയിരിക്കുകയാണ്.

മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറഞ്ഞ് ടീച്ചറായും, തുളസിക്കതിർ നുള്ളിയെടുത്തു എന്ന പാട്ട് പാടി കൃഷ്ണ ഭക്തയായും എല്ലാം നമ്മളെ അതിശയിപ്പിച്ച കൃഷ്ണവേണി മോൾ ഇപ്പൊൾ ഓണത്തോടനുബന്ധിച്ച് തമ്പുരാട്ടി കുട്ടിയുടെ വേഷം അണിഞ്ഞാണ് പാട്ട് പാടി കൊണ്ട് എത്തിയിരിക്കുന്നത്. മുൻപത്തെ വീഡിയോകളെ പോലെ തന്നെ അതിഗംഭീരമായ പാട്ടും ഒപ്പം ഭാവാഭിനയം തന്നെയാണ് ഇതിലും കാഴ്ചവെച്ചിരിക്കുന്നത്.

മോളുടെ വീഡിയോ കാണുമ്പോൾ എപ്പോഴും മനസ്സിൽ ഒരു സന്തോഷവും സമാധാനവും ഒക്കെ തോന്നാറുണ്ട്, അതുകൊണ്ട് തന്നെ ആരാധകർ മോളുടെ വീഡിയോ ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ അത് കാണാൻ ആയി ഓടി എത്തുന്നത്, മോളുടെ പാട്ട് മുഴുവനായി കണ്ട തീർക്കാതെ ആരും പോവുകയില്ല.

ഇപ്രാവശ്യം തമ്പുരാട്ടിയുടെ ബ്ലൗസ് മുണ്ടും മുല്ലപ്പൂവും ഒക്കെ ചൂടി ചിമ്മിചിമ്മി മിന്നിത്തിളങ്ങണ വാരൊളിക്കണ്ണെനക്ക് എന്നാൽ ഗാനവുമായി എത്തിയപ്പോൾ അത് എല്ലാവരുടെയും മനം കവരുന്നത് തന്നെ ആയിരുന്നു.

അപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടുന്ന മോളെയും മോളുടെ പാട്ടും നമുക്ക് കാണാം.