January 19, 2021

എ.പി.എൽ വിഭാഗത്തിനുള്ള ഓണക്കിറ്റ് വിതരണം ക്രമം തീരുമാനിച്ചുകഴിഞ്ഞു, അതറിഞ്ഞ് തന്നെ വാങ്ങുക

എ.പി.എൽ വിഭാഗത്തിനുള്ള ഓണക്കിറ്റ് വിതരണം ക്രമം തീരുമാനിച്ചുകഴിഞ്ഞു, അതറിഞ്ഞ് അതുപോലെ തന്നെ വാങ്ങാൻ ശ്രമിക്കുക.

ഓണക്കിറ്റ് ആദ്യഘട്ട വിതരണം എ.എ.വൈ ആയ മഞ്ഞക്കാർഡിനായിരുന്നു വിതരണം ആരംഭിച്ചത്, അതിനുശേഷം ഇരുപത്തിനാലാം തീയതി വരെ ബി.പി.എൽ കാർഡ്കാർക്കും കിറ്റ് വിതരണം നടന്നു, അത് കഴിഞ്ഞു ഇന്നലെ ഓഗസ്റ്റ് 25 മുതൽ എ.പി.എൽ നീല കാർഡുള്ളവർക്കാണ് കിറ്റ് വിതരണം തൂടരുന്നത്, ഇരുപത്തിയെട്ടാം തീയതി വരെയാണ് അവർക്ക് നിശ്ചയിച്ചിരിക്കുന്ന സമയം, അതിനു ശേഷം ആയിരിക്കും വെള്ള കാർഡുകാർക്ക് കിറ്റ് വിതരണം ഉണ്ടായിരിക്കുക.

ബിപിഎൽ കാർഡ് പോലെ തന്നെ റേഷൻ കാർഡിന്റെ അവസാന അക്ക നമ്പർ നോക്കി ഓരോ കാർഡുകാർക്കും തീയതി നിശ്ചയിച്ചിട്ടുണ്ട്, അപ്പോൾ അന്നേരം തന്നെ കിറ്റ് വാങ്ങാം. ഓഗസ്റ്റ് 25ന് റേഷൻകാർഡിന്റെ അവസാന ആക്കം “0” എന്നുള്ളവർക്കാണ് കിറ്റ് വാങ്ങാൻ ഉള്ള അവസരം ഉണ്ടായിരുന്നത്. എന്നാൽ ഇത് കൂടുതൽ പേരും അറിയാത്തതുകൊണ്ട് വളരെ കുറച്ച് കിറ്റ് മാത്രമേ ഇന്നലെ വിതരണം നടന്നുവുള്ളു.

പിന്നെ ഇന്ന് ഓഗസ്റ്റ് 26ന് 1, 2 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന നമ്പർ ഉള്ളവർക്ക് വാങ്ങാം, പിന്നെ 27 തിയതി 3, 4, 5 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന ആളുകൾക്ക് കിറ്റ് കൈപ്പറ്റാം. ഇനി നീലക്കാർഡിന്റെ അവസാന വിതരണ തീയതിയായ ആഗസ്റ്റ് 28ന് 6, 7, 8, 9 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉടമകളുടെ വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ഇത്തരം തീയതി ക്രമങ്ങൾ നിശ്ചയിച്ചിരിക്കുന്നത് തന്നെ റേഷൻ കടകളിൽ തിരക്ക് കുറയാനും, എല്ലാവർക്കും സാമൂഹിക അകലം പാലിച്ച് കിറ്റ് സ്വീകരിക്കുവാനും ആണ്, എന്നിരുന്നാലും മുൻഗണന വിഭാഗത്തിലുള്ള കാർഡുടമകൾ ഇനി ആരെങ്കിലും കിറ്റ് വാങ്ങാൻ സാധിക്കാത്തവർ ഉണ്ടെങ്കിൽ ഈ സമയം കിറ്റ് വാങ്ങാൻ പാടില്ല എന്ന് ഇതുവരെ സർക്കാർ ഉത്തരവ് ഇറക്കിയിട്ടില്ല, ആയതിനാൽ തന്നെ ആരെങ്കിലും വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ സമയം അവർക്കും വാങ്ങാം എന്ന് കരുതുന്നു.

അതുപോലെതന്നെ ഇന്നലെ എ.പി.എൽ കാർഡിന്റെ അവസാനം പൂജ്യം വരുന്ന ആളുകൾക്ക് കിറ്റ് വാങ്ങാൻ സാധിച്ചില്ലെങ്കിൽ ഓഗസ്റ്റ് 28നുള്ളിൽ അവർക്കും അധികം തിരക്കില്ലാത്ത സമയത്ത് പോയി കിറ്റ് വാങ്ങാവുന്നതാണ്.

ഓഗസ്റ്റ് 28ന് ശേഷം വെള്ള കാർഡുകാർക്ക് അതായത് എല്ലാ കാർഡുടമകൾക്ക് കിറ്റ് വിതരണം ആരംഭിക്കുന്നതാണ്, അന്നേരം ആ വിഭാഗത്തിന്റെ വിതരണക്രമം മറ്റൊരു പോസ്റ്റിലൂടെ ഞങ്ങൾ അറിയിക്കുന്നതായിരിക്കും. ഈ വിവരം എല്ലാവരിലേക്കും എത്തിക്കുന്നത് നല്ലതായിരിക്കും, കാരണം ഒരുപാട് പേര് വിതരണം തുടങ്ങിയത് അറിയാതെ ഒക്കെ റേഷൻ കടകളിൽ കിറ്റുകൾ ഇരിപ്പുണ്ട്, അപ്പോൾ അവർക്കെല്ലാം ഈ വിവരം ഉപകാരപ്പെടട്ടെ..