September 24, 2020

മുൻഗണനാ വിഭാഗത്തിൽ കയറാനായി സർക്കാർ എല്ലാവർക്കും അവസരം ഒരുക്കിയിരിക്കുന്നു, അപേക്ഷിക്കാം

ഇപ്പോൾ മുൻഗണനാ വിഭാഗത്തിൽ കയറാനായി സർക്കാർ എല്ലാവർക്കും അവസരം ഒരുക്കിയിരിക്കുന്നു, ആയതിനാൽ അപേക്ഷ വെക്കാൻ ആരും മടിക്കരുത്.

നമുക്കറിയാം കഴിഞ്ഞ കുറച്ചു മാസങ്ങളായി എല്ലാ സംസ്ഥാനങ്ങളിലും അനർഹമായി മുൻഗണനാ വിഭാഗത്തിലെ കാർഡ് കൈവശപ്പെടുത്തിയ ആളുകൾക്കെതിരെ പരിശോധനയും നിയമനടപടികളും കൈകൊണ്ട് വന്നിരുന്നു, ഇതിലൂടെ തന്നെ ഒരുപാട് ആളുകളെയാണ് അനർഹർ ആണെന്ന് തെളിഞ്ഞു മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്താക്കിയത്.

അതുപോലെതന്നെ പരിശോധനയെ പേടിച്ചു കൊണ്ട് മുൻഗണനാ വിഭാഗത്തിൽ നിന്ന് അർഹത ഇല്ലാത്തതിനാൽ സ്വയം ഒഴിഞ്ഞു മാറിയവരും ഏറെ പേരാണ്,. ഇങ്ങനെ ഒക്കെ മുൻഗണനാ വിഭാഗത്തിൽ ഉള്ള ആളുകൾ കുറയുന്നതിലൂടെ ഇതിലേക്ക് അർഹതയുണ്ടായിട്ടും അപേക്ഷിച്ച് പരിഗണിക്കാത്ത ആളുകൾക്കാണ്
അവസരം ലഭിച്ചിരിക്കുന്നത്.

ഇപ്പോൾ സർക്കാർ മൂന്നുമാസമോ അതിലേറെ കാലമായോ മുൻഗണനാ വിഭാഗത്തിൽ ഉള്ള ആരെങ്കിലും റേഷൻ വാങ്ങാതെ ഇരുന്നിട്ടുണ്ടെങ്കിൽ അവരുടെ റേഷൻ കാർഡ് ഉടനെതന്നെ മുൻഗണനേതര വിഭാഗത്തിലേക്ക് ആകുവാൻ ഉത്തരവിട്ടിരിക്കുകയാണ്, ഇതിനെ തുടർന്ന് അര ലക്ഷത്തോളം ആളുകളുടെ റേഷൻ കാർഡ് മുൻഗണനയിൽ നിന്നും മുൻഗണനേതര വിഭാഗത്തിലേക്ക് മാറിയിരിക്കുകയാണ്.

ഇതെല്ലാം അർഹതയുണ്ടായിട്ടും മുൻഗണന വിഭാഗത്തിൽ എത്താൻ സാധിക്കാത്തവർക്ക് ഏറ്റവും നല്ല സുവർണാവസരമാണ്, ആയതിനാൽ ഇതുവരെ അപേക്ഷ വച്ചില്ലെങ്കിൽ തീർച്ചയായും ഇപ്പോൾ വയ്ക്കുക, ആയതിനാൽ അർഹതയുടെ മാനദണ്ഡത്തിൽ തന്നെ നിങ്ങളെ ഇതിനായി പരിഗണിക്കുന്നതായിരിക്കും.

ഇതിലൂടെ മുൻഗണനാ വിഭാഗത്തിൽ ഇനിയും ലഭിക്കാനുള്ള നല്ല നല്ല ആനുകൂല്യങ്ങൾ നിങ്ങൾക്ക് കൈപ്പറ്റാവുന്നതാണ്, പിന്നെ മുൻഗണനാ വിഭാഗത്തിൽ കയറാനായി എന്തൊക്കെയാണ് യോഗ്യതകൾ വേണ്ടതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമായിരിക്കുമല്ലോ, അതെല്ലാം അറിഞ്ഞു അതിൽ നിങ്ങൾ അർഹരാണ് എങ്കിൽ ഉടനെ തന്നെ അപേക്ഷ വെയ്ക്കാൻ ശ്രമിക്കണം. അപ്പൊൾ ഈ ഒരു വിവരം എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു..