September 24, 2020

കിറ്റ് വിതരണം വീണ്ടും ആരംഭിച്ച ഈ സാഹചര്യത്തിൽ സെപ്റ്റംബർ 3 മുതൽ ഇവ റേഷൻ കടകളിൽ നിന്ന് വാങ്ങാം

കിറ്റ് വിതരണം വീണ്ടും ആരംഭിച്ച ഈ സാഹചര്യത്തിൽ സെപ്റ്റംബർ 3 മുതൽ ഇവ റേഷൻ കടകളിൽ നിന്ന് വാങ്ങാം, വിശദമായി തന്നെ അറിയാം.

സർക്കാർ ഓണക്കിറ്റ് വിതരണത്തിനു ശേഷം തുടർന്നുള്ള നാലു മാസത്തേക്ക് സൗജന്യ കിറ്റ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ലഭ്യമാകുന്ന വിവരം നേരത്തെ തന്നെ അറിയിച്ചിരുന്നു, എന്നാൽ പോലും ഇതുവരെ ഓണക്കിറ്റ് വിതരണം പൂർത്തിയായിട്ടില്ല, അതായത് സാധനങ്ങളുടെ ലഭ്യതക്കുറവ് കൊണ്ട് എത്താൻ വൈകിയത് കൊണ്ടും മറ്റു പല കാരണങ്ങളാലും ഓണക്കിറ്റ് കിറ്റുകൾ പല ആളുകൾക്കും ലഭിച്ചിട്ടില്ല എന്നുവേണം പറയാൻ, അതിൽ കൂടുതലും മുൻഗണനേതര വിഭാഗത്തിലെ വെള്ള നീല കാർഡുകാർക്ക് ആണ് ലഭിക്കാൻ ബാക്കിയുള്ളത്.

എന്നുവച്ചാൽ ഏകദേശം 25 ലക്ഷത്തോളം തന്നെ നീല, വെള്ള കാർഡുകാർ സംസ്ഥാനത്തുണ്ട്, പക്ഷേ നീല കാർഡുകാരിൽ 22 ലക്ഷത്തോളം ആളുകളും, വെള്ള കാർഡുകളിൽ 16 ലക്ഷത്തോളം ആളുകളാണ് നിലവിൽ കിറ്റ് വാങ്ങിയിട്ടുള്ളത്, ആയതിനാൽ തന്നെ ഒരുപാട് ആളുകൾ ഇനിയും വാങ്ങാൻ ഉണ്ടെന്നു മനസിലാക്കാം, ഈ വിഭാഗം മാത്രമല്ല പല കാരണങ്ങളാൽ മുൻഗണന വിഭാഗത്തിലുള്ളവരും കിറ്റ് വാങ്ങാതെ ഉണ്ടാകും.

അതുകൊണ്ട് തന്നെ അവർക്കെല്ലാം വേണ്ടി സെപ്റ്റംബർ 3, അതായത് ഇന്നുമുതൽ വീണ്ടും കിറ്റ് വിതരണം റേഷൻകടകളിൽ ആരംഭിക്കുന്നുണ്ട്, ഇനി സർക്കാർ ഒരു ഉത്തരവ് നൽകുന്നതുവരെ കിറ്റ് വാങ്ങാത്തവർക്ക് സ്വീകരിക്കാം, ഓണ സമയത്ത് കാർഡിൻറെ അവസാന നമ്പർ നോക്കിയായിരുന്നു വിതരണം, എന്നാൽ ഇനിയുള്ള സമയം അത്തരം വിതരണക്രമങ്ങളൊന്നുമില്ല, ആയതിനാൽ ഏതു കാർഡ് ആയാലും കിറ്റ് വാങ്ങാത്തവർ ആണെങ്കിൽ റേഷൻ കടയെ സമീപിച്ച് വാങ്ങാവുന്നതാണ്.

പിന്നെ കിറ്റ് വാങ്ങുമ്പോൾ എപ്പോഴും അവിടെവെച്ച് തന്നെ തുറന്നു പറഞ്ഞിരിക്കുന്ന സാധനങ്ങൾ എല്ലാം ഇല്ലേ എന്ന് ഉറപ്പാക്കുക, ഇല്ലെങ്കിൽ അന്നേരം തന്നെ മാറ്റിയെടുക്കാവുന്നതാണ്, അല്ലാതെ വീട്ടിൽ വന്നു സാധനങ്ങൾ പരിശോധിച്ച് ഇല്ലെങ്കിൽ മാറ്റിയെടുക്കുന്നത് ഉചിതം ആയിരിക്കുകയില്ല.

അപ്പോൾ ഈ വിവരം അറിയുന്നത് നല്ലതായിരിക്കും എന്ന് കരുതിയാണ് ഈ പോസ്റ്റ് നൽകുന്നത്. പിന്നെ തുടർന്നുള്ള നാല് മാസത്തേക്കുള്ള സൗജന്യ കിറ്റ് വിതരണതിയതിയും, ക്രമങ്ങളും ഒന്നും തീരുമാനമായിട്ടില്ല, അത് ഈ മാസം അവസാനത്തോടെ കൂടിയാണ് സർക്കാർ വ്യക്തമാക്കുക, അന്നേരം ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതായിരിക്കും.