September 24, 2020

സെപ്റ്റംബർ മാസം മുതൽ ബാങ്കുകൾ എല്ലാ കാര്യങ്ങളിലും പുതിയതായി മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്

സെപ്റ്റംബർ മാസം മുതൽ ബാങ്കുകൾ എല്ലാ കാര്യങ്ങളിലും പുതിയതായി മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്.

ലോക്ക് ഡൗൺ ആയതു കൊണ്ട് തന്നെ ബാങ്ക് ചാർജുകൾ ഒഴിവാക്കിയ ബാങ്കുകൾ ഇപ്പോൾ അതെല്ലാം അവസാനിപ്പിച്ചുകൊണ്ട് ചാർജുകൾ ഈടാക്കാൻ തുടങ്ങിയിരുന്നു, എന്നാൽ ഇപ്പോൾ പല ബാങ്കുകളും എല്ലാവിധ ബാങ്ക് ചാർജുകളും വർധിപ്പിച്ചിരിക്കുകയാണ്, ആയതിനാൽ ബാങ്കിൻറെ ലിമിറ്റ് കഴിഞ്ഞു ഇടപാടുകൾ നനടത്തുന്നതിനും, മിനിമം ബാലൻസ് സൂക്ഷിക്കാത്തതിലും അങ്ങനെ തുടങ്ങി എല്ലാത്തിനും ചാർജുകൾ വർധിപ്പിച്ചു.

എന്നാല് ഇതൊന്നുമറിയാതെ അമിത പണം ബാങ്കിൽ നിന്ന് പിൻവലിച്ചിരിക്കുന്നതിനെ തുടർന്ന് പരാതിയുമായി ബാങ്കിൽ എത്തുന്ന നേരം ആയിരിക്കും ഇങ്ങനെ ചാർജ് കൂട്ടിയ കാര്യങ്ങൽ ഒക്കെ ഓരോരുത്തരും അറിയുന്നത്, അത്തരമൊരു അവസ്ഥ ഇല്ലാതിരിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് നൽകുന്നത്. ആയതിനാൽ തന്നെ ഓരോ ബാങ്കുകളും എത്ര പണം കൂട്ടിയിട്ടുണ്ട് എന്നൊക്കെ അറിഞ്ഞ് ഇരിക്കുന്നതും നല്ലതായിരിക്കും, ആയതിനാൽ ബാങ്ക് ലിമിറ്റ് മറികടന്ന് ഒരു ഇടപാടുകളും ചെയ്യരുത് ഒപ്പം മിനിമം ബാലൻസ് എപ്പോഴും നിലനിർത്തുകയും വേണം.

ഇതു കൂടാതെ ലോക്ക് ഡൗൺ സമയത്ത് രണ്ടു ഘട്ടങ്ങളായി ആദ്യ മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പിരീഡ് നൽകിയിരുന്നു പിന്നെയും മൂന്നുമാസത്തേക്ക് മൊറട്ടോറിയം പിരീഡ്‌ ചേർത്ത് ആറുമാസം ആയിരുന്നു ലോണെടുത്തവർക്ക് മൊറട്ടോറിയം പീരീഡ് അനുവദിച്ചിരുന്നത്.

അത് ഈ ഓഗസ്റ്റോടുകൂടി തീർന്നിരിക്കുകയാണ്, ഇനി ഇത് നീട്ടുവാൻ യാതൊരു സാഹചര്യവും കാണുന്നില്ല, ആയതിനാൽ ഈ മാസം മുതൽ വീണ്ടും പഴയപോലെ ലോണുകളും പലിശയും എല്ലാം അടച്ചു തീർക്കേണ്ടതാണ്. പിന്നെ ഇത്രയും നാള് ലോണ് അടയ്ക്കാത്തത്തിന് പിഴപ്പലിശ ഒഴിവാക്കുമെന്ന് ഒരു സൂചന ലഭിച്ചിട്ടുണ്ട്, രണ്ടുദിവസത്തിനുള്ളിൽ അതിന്റെ തീരുമാനം ആവുകയുള്ളൂ, അന്നേരം നിങ്ങളെ മറ്റൊരു പോസ്റ്റിലൂടെ അതിനെപ്പറ്റി അറിയിക്കുന്നതായിരിക്കും.

അപ്പോൾ ലോണെടുത്തവർക്കും, പണമിടപാടുകൾ നടത്തുന്നവരും എല്ലാം ഇതൊന്നും അറിഞ്ഞിരിക്കുന്നത് വളരെ നല്ലതായിരിക്കും.