April 14, 2021

ഓണക്കിറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് വിശദമായി തന്നെ അറിയാം, അവസാന തിയതി ഇന്ന്

ഓണക്കിറ്റിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് വിശദമായി തന്നെ അറിയാം.

ഓണത്തോടനുബന്ധിച്ച് നൽകിയ ഓണക്കിറ്റ് പലർക്കും ഓണത്തിനു മുൻപായി തന്നെ ലഭിച്ചിട്ടില്ല, അത് റേഷൻ കടകളിൽ കിറ്റ് എത്താൻ വൈകിയത് കൊണ്ടും, പല കാരണങ്ങളാൽ പലരും വാങ്ങാത്തത് കൊണ്ടും ഒക്കെയാണ്.

ഇങ്ങനെ വാങ്ങാൻ കഴിയാതിരുന്നത് കൊണ്ടുതന്നെ സെപ്റ്റംബർ മൂന്നാം തീയതി മുതൽ വീണ്ടും ഈ കിറ്റ് ഇതുവരെ വാങ്ങാത്ത ഏതു കാർഡ് ഉള്ളവർക്ക് ഇനി ഒരു ഗവൺമെൻറ് ഉത്തരവ് വരുന്നതുവരെ വാങ്ങാം എന്ന് പറഞ്ഞിരുന്നു, എന്നാൽ ഇന്നത്തോടെ അതായത് സെപ്റ്റംബർ അഞ്ചാം തിയ്യത്തിയിൽ ഈ ഒരു വിതരണം അവസാനിക്കുകയാണ്. അതിനുശേഷം കിറ്റ് വാങ്ങാൻ തീയതി നീട്ടി തരില്ല എന്ന് അറിയിച്ചിട്ടുണ്ട്, ആയതിനാൽ ഇതുവരെ ആരും കിറ്റ് വാങ്ങിയിട്ടില്ല എങ്കിൽ ഇന്നാണ് അവസാനദിനം.

പിന്നെ അതോടൊപ്പം എപിഎൽ കാർഡ്കാർക്ക് സ്പെഷ്യൽ അരി വിതരണവും, മുൻഗണന വിഭാഗത്തിന് കേന്ദ്രസർക്കാറിന്റെ അരിയും പയറും വിതരണം ഉണ്ടായിരുന്നു, അത് ഓഗസ്റ്റ് മാസങ്ങളിൽ സ്വീകരിക്കാൻ സാധിക്കാത്തവർക്കും ഇന്ന് തന്നെ ഇത് സ്വീകരിക്കാവുന്നതാണ്.

അപ്പോൾ ഇത് കൂടുതൽ പേരും അറിഞ്ഞിട്ടില്ല ആയതിനാൽ എന്തെങ്കിലും കാരണവശാൽ മേൽപറഞ്ഞ ആനുകൂല്യങ്ങൾ വാങ്ങാതെ പോയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇന്ന് തന്നെ പോയി വാങ്ങാവുന്നതാണ്.