February 20, 2021

അതിജീവനം കേരളീയം 2020 എന്ന പദ്ധതിയിലൂടെ അരലക്ഷം തൊഴിലവസരങ്ങളുമായി സർക്കാർ എത്തിയിരിക്കുന്നു

അതിജീവനം കേരളീയം 2020 എന്ന പദ്ധതിയിലൂടെ അരലക്ഷം തൊഴിലവസരങ്ങളുമായി സർക്കാർ എത്തിയിരിക്കുന്നു, ഇത് എല്ലാവർക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നായതുകൊണ്ട് വിശദമായി തന്നെ അറിയാം.

ലോക്ക് ഡൗൺ മൂലവും അല്ലാതെയും ഒരുപാട് ആളുകൾ ആണ് നിലവിൽ സംസ്ഥാനത്തു തൊഴിൽരഹിതരായി ഉള്ളത്, ഇത്തരമൊരു സാഹചര്യത്തിൽ വിദേശത്തേക്ക് വിശ്വസിച്ചു പോകാനാകാതെ ഒരുപാടുപേർ കഷ്ടപ്പെടുന്നുണ്ട്, അതുമാത്രമല്ല ജോലി കുറവ് മൂലവും പലർക്കും പണി ഇല്ലാത്ത ഒരു അവസ്ഥയാണ്. എന്നാൽ ഇതെല്ലം കണ്ടു കൊണ്ട് സർക്കാർ തന്നെ 50000 തൊഴിലവസരങ്ങളുമായി ഒരു പദ്ധതി ആവിഷ്കരിക്കുവാൻ പോവുകയാണ്, തീർച്ചയായും ഇങ്ങനെയൊരു പദ്ധതി സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നായിരിക്കും.

അര ലക്ഷത്തോളം തൊഴിലവസരങ്ങൾ എന്നു പറയുമ്പോൾ അത് അഞ്ച് വിഭാഗമായി തിരിച്ചു കൊണ്ട് ഓരോ വിഭാഗത്തിനും വേണ്ടിയിട്ടുള്ള പരിശീലനവും പിന്തുണയും ധനസഹായവും ഈ പദ്ധതിയിലൂടെ നൽകുമെന്ന് പറഞ്ഞിരിക്കുന്നു. ഇതിനായി 145 കോടി രൂപയും, ഒപ്പം മറ്റു കാര്യങ്ങൾക്കായി ഒരു കോടി 20 കോടി 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീ വിഭാഗം മുഖേനയായിരിക്കും ഈ ഒരു തൊഴിലവസരങ്ങൾ ആളുകളിലേക്ക് എത്തുക.

അതിൽ ഏറ്റവും ആദ്യത്തെ പദ്ധതി ‘യുവകേരള’ പദ്ധതിയാണ്., ഈ പദ്ധതിയിലൂടെ നിലവിൽ തൊഴിൽരഹിതരായ യുവതീയുവാക്കൾക്ക് മികച്ച പരിശീലനം നൽകി തൊഴിൽ നൽകുക എന്നതാണ് ലക്ഷ്യം, 18 വയസ്സു മുതൽ 35 വയസ്സു വരെയുള്ള യുവതീയുവാക്കൾക്ക് ആയിരിക്കും ഈ ഒരു ആനുകൂല്യം ലഭിക്കുക, അതിൽ ഏറ്റവും ദരിദ്ര കുടുംബത്തിൽ നിന്നും ഉള്ള ആളുകളെ തിരഞ്ഞെടുത്തു സൗജന്യമായ പരിശീലനവും, ഭക്ഷണം, താമസം ഒടുവിൽ ജോലി തരപ്പെടുത്തി നൽകുന്നു. പിന്നെ യുവതീയുവാക്കൾ പട്ടികജാതി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ ആണെങ്കിൽ അവർക്ക് പ്രായം 45 വയസ് വരെ ആകാം. ഈ പദ്ധതി പ്രകാരം 10000 ആളുകൾക്ക് ജോലി ലഭിക്കും.

അടുത്തത് ‘കണക്ട് ടു വർക്ക്’ എന്ന പദ്ധതിയാണ്, ഇത് അയ്യായിരത്തോളം യുവതിയുവാക്കൾക്ക് അതായത് എല്ലാവിധ പ്രൊഫഷണൽ ക്വാളിഫിക്കേഷനും ഉണ്ടായിട്ടു പോലും ജോലി ലഭിക്കാത്തവരെ തിരഞ്ഞെടുത്തു അവർക്ക് പരിശീലനവും ട്രെയിനിങ്ങും എല്ലാം നൽകി ജോലി നൽകുക എന്നതാണ് ഇതിൻറെ ലക്ഷ്യം.

മൂന്നാമത്തേത് 20,000 ആളുകൾക്ക് തൊഴിൽ അവസരം നൽകുന്ന ‘കേരള സംരംഭകത്വ വികസന പദ്ധതി’ ആണ്, ഈയൊരു പദ്ധതിയിലൂടെ വ്യക്തിഗത സംരംഭങ്ങളും അല്ലെങ്കിൽ ഒത്തുചേർന്നുള്ള സംരംഭങ്ങളും ആരംഭിക്കുവാൻ ആണ് എല്ലാവിധ സഹായങ്ങളും നൽകുന്നത്, സംരംഭങ്ങൾ എന്നുപറയുന്നു കാർഷിക, കാർഷികേതര സംരംഭങ്ങളും ആരംഭിക്കുവാൻ ആയി കുറഞ്ഞ പലിശയിൽ വായ്പാ ഒപ്പം പിന്തുണയും എല്ലാം നൽകുന്നു. ഇതിൽ വ്യക്തിഗത സംരംഭം ആണെങ്കിൽ ഒരുലക്ഷം രൂപ വായ്പയും, ഗ്രൂപ്പ് സംരംഭങ്ങൾ ആണെങ്കിൽ അഞ്ചു ലക്ഷം രൂപ വരെ വായ്പ നൽകി സഹായിക്കുന്നു.

അടുത്ത പദ്ധതി ‘എറൈസ്’ എന്ന പദ്ധതിയാണ്, 2018, 19 വർഷങ്ങളിലെല്ലാം പ്രളയബാധിതരായി ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്കരിച്ചത്, എന്നാൽ ഈ വർഷം പതിനായിരത്തോളം വരുന്ന യുവതീയുവാക്കൾക്ക് രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ തൊഴിലാളികളെ ആവശ്യം വരുന്ന 10 മേഖലകളിലേക്ക് പരിശീലിപ്പിച്ചു പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഇതിൽ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകുന്നതായിരിക്കും.

ഇനി അഞ്ചാമത്തെ അതായത് അവസാനത്തെ പദ്ധതി ‘സൂക്ഷ്മ സംരംഭക വികസന’ പദ്ധതിയാണ്, ഇത് കുടുംബശ്രീ അംഗങ്ങളും അവരുടെ കുടുംബത്തിൽ ഉള്ളവർക്കു വ്യക്തിഗതമോ, ഗ്രൂപ്പായോ സംരംഭങ്ങൾ തുടങ്ങുവാൻ ആയാണ് സഹായങ്ങൾ നൽകുന്നത്. 10000 പേർക്ക് വരെ ഇവർ ഈയൊരു ആനുകൂല്യം ലഭിക്കുന്നതാണ്. വ്യക്തിഗതമായ സംരംഭത്തിനായി രണ്ടര ലക്ഷം രൂപയും, ഗ്രൂപ് സംരംഭത്തിന് 10 ലക്ഷം രൂപവരെയുള്ള പ്രോജക്ടുകൾക്ക് അനുമതി നൽകുന്നു. ഈ ഒരു പദ്ധതി ആവിഷ്കരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ മൂവായിരത്തോളം വരുന്ന വ്യക്തിഗത സംരംഭങ്ങളും, രണ്ടായിരത്തോളം വരുന്ന ഗ്രൂപ്പ് സംരംഭങ്ങളും അനുമതി ലഭിക്കും.

അപ്പോൾ ഈ ഒരു കാര്യം എല്ലാവർക്കും സഹായകരമാകും എന്ന് കരുതുന്നു, സംസ്ഥാനത്ത് ആര ലക്ഷത്തോളം വരുന്ന തൊഴിലവസരങ്ങൾ ഈ അഞ്ചു വിഭാഗങ്ങളായി തിരിച്ചു അനേകം ആളുകൾക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കാൻ പോവുകയാണ്. ഇത് എല്ലാവർക്കും സന്തോഷിക്കുവാൻ ഉള്ള അവസരം ആയിരിക്കട്ടെ.