ബാങ്ക് അക്കൗണ്ട് എന്ന മണിച്ചെപ്പിന്റെ താക്കോലായ എടിഎം കാര്‍ഡുകള്‍ കൈവശമുള്ളവരാണ് നാം ഏവരും. പണം ആവശ്യമുള്ളപ്പോള്‍ അതുമായി അടുത്തുള്ള എടിഎം കൗണ്ടറില്‍ചെന്ന് കാര്‍ഡുരച്ച് കോഡും നല്കി ഒറ്റവലി. സംഗതി കഴിഞ്ഞു. ബാങ്ക് നിശ്ചയിച്ചിരിക്കുന്ന പരിധിയിലുള്ള കാശുമെടുക്കാം. ബാലന്‍സ് നോക്കുന്നത് മുതല്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ വരെയുള്ള കാര്യങ്ങള്‍ അവിടെ ഭദ്രം.
എടിഎമ്മില്‍ ട്രാന്സാക്ഷന് നടത്തുമ്പോള്‍ പണം ലഭിക്കാതിരിക്കുകയും, അതേസമയം അക്കൗണ്ടില്‍നിന്നു പണം നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായേക്കാം. ഇങ്ങനെ വന്നാല്‍ ബാങ്കില്‍ നേരിട്ടു പരാതി നല്‍കണം. ഇതിനുള്ള അപേക്ഷാ ഫോം എടിഎം കൗണ്ടറിനുള്ളില്‍ ഉണ്ടായിരിക്കണമെന്നാണു ചട്ടം.