February 19, 2021

സെപ്റ്റംബർ മാസം നീല വെള്ള കാർഡ്ക്കാർക്കുള്ള റേഷൻ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയിരിക്കുകയാണ്

സെപ്റ്റംബർ മാസം നീല വെള്ള കാർഡ്ക്കാർക്കുള്ള റേഷൻ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കിയിരിക്കുകയാണ്, ഇതറിയാതെ റേഷൻകടകളിൽ പരത്തിപെടേണ്ടതില്ല.

സെപ്റ്റംബർ മാസവും മറ്റു മാസങ്ങളിലെ പോലെ തന്നെ റേഷൻ ആനുകൂല്യങ്ങൾ ലഭിക്കും എന്ന് വിചാരിക്കുന്ന വെള്ള, നീല കാർഡുകാർക്ക് ഏറ്റവും വിഷമകരമായ ഒരു വാർത്തയാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.അതായത് കഴിഞ്ഞ മാസങ്ങളിൽ എല്ലാം നൽകിവന്നിരുന്ന സ്പെഷ്യൽ അരി വിതരണം അതായത് 10 കിലോ അരി 15 രൂപ നിരക്കിൽ ഉള്ള വിതരണം ഈ മാസം ഉണ്ടാവുകയില്ല എന്ന് അറിയിച്ചിരിക്കുന്നു, അതുകൂടാതെ വെള്ള കാർഡ് ഉള്ളവർക്ക് കഴിഞ്ഞ മാസം വരെ കാർഡ് ഒന്നിന് 4 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ നൽകുന്ന ഉണ്ടായിരുന്ന, അത് ഈ മാസം മൂന്നു കിലോ അരി 10.90 രൂപ നിരക്കിൽ മാത്രമായിരിക്കും ലഭിക്കുക.

ചിലപ്പോൾ ഈ മാസം മുതൽ സൗജന്യ കിറ്റ് അടുത്ത നാലു മാസത്തേക്ക് നൽകുന്നതുകൊണ്ട് ആയിരിക്കാം ഇങ്ങനെയൊരു തീരുമാനം സർക്കാർ എടുത്തിരിക്കുന്നത്. എന്നാൽ എപിഎൽ വിഭാഗത്തിലും അനവധി ആളുകൾ റേഷനെ ആശ്രയിച്ച് ജീവിക്കുന്ന അതിനാൽ അത് എല്ലാവർക്കും വിഷമമുള്ള ഒരു കാര്യം ആയിരിക്കും.

2020 സെപ്റ്റംബർ മാസത്തിലെ റേഷൻ വിഹിതം എങ്ങനെ എന്ന് നമുക്ക് അറിയാം., അതിൽ നീലകാർഡുകാർക്ക് കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി 4 രൂപ നിരക്കിൽ ലഭിക്കും, ഒപ്പം ലഭ്യതയ്ക്കനുസരിച്ച് ഒരു കിലോ മുതൽ 3 കിലോ വരെ ആട്ട ലഭിക്കുന്നതാണ്.

ഇനി ഈ മാസം വെള്ളക്കർഡ് ഉള്ളവർക്ക് മൂന്നു കിലോ അരി 10.90 രൂപ നിരക്കിൽ ലഭിക്കും, അതുപോലെതന്നെ ലഭ്യതയ്ക്കനുസരിച്ച് കാർഡിന് ഒരു കിലോ മുതൽ 3 കിലോ വരെ 17 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

അപ്പോൾ കൂടുതൽ പേരും ഈ ഒരു കാര്യത്തെ പറ്റി അറിഞ്ഞിട്ടുണ്ടാവില്ല ആയതിനാൽ അറിയാതെ പോയി ആരും പരാതിപ്പെടേണ്ടതില്ല, ഈ വിവരം എല്ലാവർക്കും ഉപകാരപ്രദമാകട്ടെ.