ഇന്‍ഷുറന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം എത്തുക സാമ്പത്തിക പരിരക്ഷയെ കുറിച്ചാണ് . അല്ലെങ്കില്‍ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനുള്ള ഒരു മാര്‍ഗ്ഗം . സാമ്പത്തിക സഹായം ആവശ്യമുള്ള ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പലപ്പോഴും നമുക്ക് കൈത്താങ്ങാകും.
വാഹന ഇൻഷുറൻസ് രണ്ടുതരത്തിലാണുള്ളത്. ഒന്ന് മോട്ടോർ വാഹന നിയമപ്രകാരം, പൊതു നിരത്തിലോടുന്ന വാഹനങ്ങൾക്ക് നിർബന്ധമായും എടുത്തിരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് അഥവാ ലയബിലിറ്റി ഒൺലി പോളിസി. രണ്ടാമതായി, വാഹന വിലയെ അടിസ്ഥാനമാക്കി വാഹനത്തിനും യാത്രക്കാർക്കും ചരക്കുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയുള്ള പാക്കേജ് പോളിസി.