September 24, 2020

സെപ്റ്റംബർ മാസത്തെ സൗജന്യ കിറ്റ് എത്തിക്കഴിഞ്ഞു; വിശദമായി തന്നെ അറിയാം

സെപ്റ്റംബർ മാസത്തെ സൗജന്യ കിറ്റ് എത്തിക്കഴിഞ്ഞു. വിശദമായി തന്നെ അറിയാം.

ഓണക്കിറ്റ് വിതരണത്തിനു ശേഷം 100 ദിവസത്തെ കർമ്മപദ്ധതിയിൽ സർക്കാർ വരും നാലു മാസത്തേക്ക് സൗജന്യ കിറ്റ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നൽകുന്നതായി പ്രഖ്യാപിച്ചിരുന്നു, എന്നാൽ സെപ്റ്റംബർ മാസത്തെ കിറ്റിന്റെ പാക്കിങ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്, എട്ടിനങ്ങൾ അടങ്ങുന്ന ഈയൊരു സൗജന്യ കിറ്റ് സെപ്റ്റംബർ പകുതിയോട് കൂടി നമ്മുടെ കൈകളിലേക്ക് എത്തുന്നതായി അറിയിച്ചിരിക്കുന്നു.

പിന്നെ ഓണ കിറ്റിനെ സംബന്ധിച്ച് ഒരുപാട് പരാതികൾ ഉയർന്നുവന്നിരുന്നു, അതുകൊണ്ടുതന്നെ ഇപ്രാവശ്യത്തെ കിറ്റിലെ ഉല്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയും, തൂക്കവും എല്ലാം കൃത്യമാക്കിയതിനു ശേഷം മാത്രമായിരിക്കും ജനങ്ങളിലേക്ക് എത്തിക്കുക, ഇതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് സപ്ലൈകോ ആണ്, ഇനി എന്തെങ്കിലും കാരണവശാൽ കിറ്റിലെ ഉൽപ്പന്നങ്ങളെ സംബന്ധിച്ച പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആ ഉൽപ്പന്നത്തിന് പകരമായി അതേപോലെ മറ്റൊരു ഉല്പന്നം നൽകുന്നതായിരിക്കും എന്നുകൂടി പറഞ്ഞിട്ടുണ്ട്.

പിന്നെ ഓണക്കിറ്റ് വിതരണ സമയത്തും തിരക്ക് അനുഭവപ്പെടാതിരിക്കാൻ വേണ്ടി ഓരോ കാർഡുള്ളവർക്കും ഒരു സമയം നിശ്ചയിച്ചിട്ടുണ്ടായി, അത്പോലെ സെപ്റ്റംബർ മാസത്തിലെ സൗജന്യ കിറ്റിനും സമയക്രമങ്ങൾ ഉണ്ടായിരിക്കും.

കിറ്റിൽ 8 ഇനങ്ങൾ ആയിരിക്കും ഉൾപ്പെടുക എന്നു പറഞ്ഞിരുന്നു., ഒരു കിലോ പഞ്ചസാര, ഒരു കിലോ ആട്ട, ഒരു കിലോ ഉപ്പ് 250 ഗ്രാം വീതം പയർ, കടല, സാമ്പാർ പരിപ്പ്, അരക്കിലോ വെളിച്ചെണ്ണ, 100 ഗ്രാം മുളകുപൊടി എന്നിവയാണ് ഉണ്ടാവുക. അപ്പോൾ കിറ്റ് വാങ്ങുന്ന സമയം ഇതെല്ലാം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുക, കാരണം പിന്നീട് പരിശോധിച്ച് അവിടെ ചെന്ന് പരാതിപ്പെടുന്നത് ഉചിതം ആയിരിക്കുകയില്ല.

അപ്പൊൾ ഈ വിവരം എല്ലാവർക്കും സഹായകരമാകും എന്ന് കരുതുന്നു.