September 24, 2020

യൂറോപ്യൻ ക്ലോസറ്റ്കളിലെ ഈ രണ്ട് ബട്ടനുകൾ എന്തിനെ സൂചിപ്പിക്കുന്നു എന്നറിയാമോ? അറിവ്

ഇപ്പോഴത്തെ യൂറോപ്യൻ ക്ലോസറ്റ്കളിലെ രണ്ട് ബട്ടനുകൾ എന്തിനെ സൂചിപ്പിക്കുന്നു എന്ന് അറിഞ്ഞില്ലെങ്കിൽ, അറിയാതെ തന്നെ നഷ്ടം സംഭവിക്കും.

മുൻപത്തെ യൂറോപ്യൻ ക്ലോസെറ്റ്നെക്കാളും ആധുനിക ശൈലിയില് ഉള്ള ക്ലോസറ്റിന് ഫ്ലഷ് ചെയ്യാൻ രണ്ട് ബട്ടനുകൾ ഉണ്ട്, ആദ്യത്തേതിൽ ഒരു ഫ്ലഷ് ബട്ടൺ മാത്രം ആയതുകൊണ്ട് തന്നെ നമുക്ക് ആർക്കും ഒരു സംശയവും ഉണ്ടാവുകയില്ല, എന്നാൽ ഇപ്പോൾ രണ്ടു ബട്ടൺ വരുമ്പോൾ ചിലരെങ്കിലും ഇത് എന്തിനാണ് ഇങ്ങനെ തന്നിരിക്കുന്നത് എന്ന ചിന്ത ഉണ്ടാകും.

എന്നാൽ ഓരോ ബട്ടണിലും വെള്ളത്തിൻറെ അളവ് വരുന്നത്.വ്യത്യാസം ഉണ്ട്, അതായത് വലിയ ബട്ടൺ അമർത്തിയാൽ ഒരു സമയം 6-9 ലിറ്റർ വരെ വെള്ളം പുറംതള്ളപെടും, അതേസമയം ചെറിയ ബട്ടൺ അമർത്തിയാൽ 3 ലിറ്റർ മാത്രമേ ഒരു സമയം പുറത്തേക്ക് പോവികയുള്ളു. ആയതിനാൽ യൂറിൻ പാസ് ചെയ്ത് കഴിഞ്ഞ് നമുക്ക് ഫ്ലഷ് ചെയ്തു കളയുവാൻ ആയി ഒരുപാട് വെള്ളത്തിൻറെ ആവശ്യം ഇല്ല, അന്നേരം മാത്രമാണ് ചെറിയ ബട്ടൺ അമർത്തേണ്ടത്, അല്ലാത്തപ്പോൾ വലിയ ബട്ടൺ പ്രസ്സ് ചെയ്യാം.

ഇതറിയാതെ ഇപ്പോഴും വലിയ ബട്ടണിൽ അമർത്തിയാൽ പെട്ടെന്ന് തന്നെ വെള്ളം തീരുകയും, ഇടക്കേ മോട്ടർ അടിക്കേണ്ടതായിട്ട്‌ വരുന്നു. അപ്പോൾ ഈ ഒരു സംവിധാനം ഉള്ള വീടുകളിൽ ഇവ അറിഞ്ഞു ഉപയോഗിക്കേണ്ടതാണ്. അപ്പൊൾ ഈ വിവരം എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു.