September 24, 2020

ഇനിയുള്ള സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്ഷന് വിതരണം ഇങ്ങനെയായിരിക്കും, സന്തോഷ വാർത്ത

ഇനി എല്ലാമാസവും സാമൂഹ്യ സുരക്ഷാ ക്ഷേമ പെന്ഷന് വിതരണം ഇങ്ങനെയായിരിക്കും എന്ന് സര്ക്കാര് പ്രഖ്യാപിച്ചിരിക്കുന്നു. വിശദമായി തന്നെ അറിയാം.

100 ദിവസത്തെ കർമപദ്ധതി സർക്കാർ പ്രഖ്യാപിച്ചപ്പോൾ അതിൽ ഏറ്റവും കൂടുതൽ സഹായകരമായി തോന്നിയ ഒന്നാണ് പെൻഷൻ തുക വീണ്ടും 100 രൂപ കൂട്ടി 1300 എന്നുള്ളത് 1400 രൂപയാക്കിയത്, അതും എല്ലാമാസവും കുടിശ്ശിക ഇല്ലാതെ കയ്യിലേക്ക് എത്തിക്കുവാനാണ് തീരുമാനം എന്ന് കൂടി സർക്കാർ അറിയിച്ചിരുന്നു.

അപ്പോൾ ഏറ്റവുമൊടുവിൽ പെൻഷൻ വിതരണത്തെ പറ്റി സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുകയാണ് അതായത് എല്ലാമാസവും അവസാനം 20 തീയതി മുതൽ മുപ്പതാം തീയതിയുടെ ഇടയിലായിരിക്കും പെൻഷൻ തുക ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തുക. ഇത് ബാങ്ക് സേവനം സ്വീകരിച്ചവർക്ക് ബാങ്ക് അക്കൗണ്ടിലേക്കും അല്ലാതെ നേരിട്ട് കൈകളിലേക്ക് ആവശ്യപെട്ടവർക്ക് സഹകരണ ഉദ്യോഗസ്ഥർ വഴിയും കൈകളിലേക്ക് ഈ ദിവസങ്ങളിൽ എത്തുന്നതാണ്.

അതിനാൽ ഓരോ മാസവും അവസാനം ആയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് സേവനപെൻഷൻറെ ഔദ്യോഗിക സൈറ്റിൽ കയറി പെൻഷൻ അക്കൗണ്ടിൽ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്, അല്ലാതെ ബാങ്കിൽ പോയി ഇടയ്ക്ക് ഇടയ്ക്ക് അന്വേഷിക്കേണ്ട ആവശ്യം ഇല്ല.

അപ്പോൾ എല്ലാവർക്കും ഈ ഒരു വിവരം ഉപകാരപ്പെടും എന്ന് കരുതുന്നു, ഇനിമുതൽ 1400 വീതം എല്ലാ മാസവും അവസാനത്തോടുകൂടി കൈപ്പറ്റാം.