September 24, 2020

സൗജന്യ ഭക്ഷ്യ കിറ്റിന് പകരമായി ഇനി ഭക്ഷ്യ കൂപ്പൺ വിതരണം, ഇതിനായുള്ള നിവേദനം സമർപ്പിച്ചു

സൗജന്യ ഭക്ഷ്യ കിറ്റിന് പകരമായി ഇനി ഭക്ഷ്യ കൂപ്പൺ വിതരണം, സിവിൽ സപ്ലൈസ് വിഭാഗം ഇതിനായുള്ള നിവേദനം സമർപ്പിച്ചു കഴിഞ്ഞിരിക്കുന്നു, വിശദമായി തന്നെ അറിയാം.

ഓണം കിറ്റ് വിതരണ സമയത്ത് അന്യസംസ്ഥാനങ്ങളിൽനിന്ന് ഉൽപ്പന്നങ്ങൾ എത്തുവാനും, ഇതിൻറെ പാക്കിംഗിനും, വിതരണത്തിനും എല്ലാം ഒരുപാട് സമയം എടുക്കുകയും, കാലതാമസം മൂലം പലർക്കും ഓണം കഴിഞ്ഞായിരിക്കും കിറ്റ് ലഭിച്ചത്, തുടർന്ന് കിറ്റിലെ പല ഉൽപ്പന്നങ്ങൾക്കും ഗുണനിലവാരം കുറവാണെന്ന് പറഞ്ഞ് ഒരുപാട് പരാതികളും മറ്റും ഉയർന്നിരുന്നു.

ഇനി നാലു മാസത്തേക്ക് സൗജന്യ കിറ്റ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സർക്കാർ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ തീർച്ചയായും ഇവ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുവാനും, പാക്കിങ്ങിനും, വിതരണത്തിനും ആയി ഒരുപാട് സമയം എടുക്കുകയാണ് ആയതിനാൽ നാലുമാസത്തെ കിറ്റ് വിതരണം ചിലപ്പോൾ നീണ്ടു പോയെന്നും വരാം, ഇത്തരമൊരു സാഹചര്യത്തിലാണ് കേരള സിവിൽ സപ്ലൈസ് വിഭാഗം സർക്കാറിന് നിവേദനം സമർപ്പിച്ചിരിക്കുന്നത്, എന്നുവച്ചാൽ ഓരോ മാസവും എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കൊടുക്കാൻ ഉദ്ദേശിക്കുന്ന കിറ്റിൻെറ വിലയുടെ ഒരു കൂപ്പൺ ജനങ്ങളുടെ കൈകളിലേയ്ക്ക് എത്തിക്കുകയും, തുടർന്ന് അവർക്ക് ബന്ധപ്പെട്ട സപ്ലൈകോയിൽ നിന്നോ മാവേലി സ്റ്റോറിൽ നിന്നോ ആ കൂപ്പൺ ഉപയോഗിച്ച് ഇഷ്ടമുള്ള വസ്തുക്കൾ വാങ്ങുവാനുള്ള ഒരു രീതിയാണ് ഉദ്ദേശിക്കുന്നത്.

ഇതിലൂടെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഭക്ഷ്യവസ്തുക്കൾ വരുത്തേണ്ട ആവശ്യമില്ല, പാക്കിഗിനായി പണം ചിലവ് ഉണ്ടാകില്ല, വിതരണത്തിനായി സമയം എടുക്കുകയില്ല, ഗുണനിലവാരത്തിന്റെ പ്രശ്നം ഉണ്ടാവുകയില്ല, എന്നതൊക്കെയാണ് പ്ലസ് പോയിൻറ് ആയിട്ട് സിവിൽ സപ്ലൈസ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

പിന്നെ ഇത്തരം ഒരു കൂപൺ നൽകി കഴിഞ്ഞാൽ ആളുകൾ ഇഷ്ടമുള്ള വസ്തുക്കൾ വാങ്ങുകയും അല്ലെങ്കിൽ അതിൽ കൂടുതൽ വസ്തുക്കൾ ചിലപ്പോൾ നമ്മൾ ബന്ധപ്പെട്ട സ്റ്റോറുകളിൽ നിന്ന് വാങ്ങി എന്ന് വരാം, അങ്ങനെ വരുമ്പോൾ അതും സർക്കാറിന് നേട്ടം തന്നെയാണ് എന്ന് കൂടി സപ്ലൈസ് വിഭാഗം പറയുന്നുണ്ട്.

ഒന്ന് നോക്കിയിട്ട് ഉണ്ടെങ്കിൽ ഇതുതന്നെയായിരിക്കും കേരളത്തിലെ ജനങ്ങൾക്കും എളുപ്പം ആയിരിക്കുക, ആയതിനാൽ ഇൗ ഓപ്പൺ കിട്ടിയാൽ നമുക്ക് ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാവുന്നതാണ്, ഒരു കാലതാമസവും നേരിടേണ്ടി വരില്ല. ഉടനെ തന്നെ ഈ നിവേദനത്തിന് ഉള്ള മറുപടി അല്ലെങ്കിൽ തീരുമാനം ഉണ്ടായിരിക്കുന്നതാണ്, ആയതിനാൽ ഈയൊരു നിവേദനം സർക്കാർ അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇതുവരെ സെപ്റ്റംബർ മാസത്തിലെ സൗജന്യ കിറ്റ് സംബന്ധിച്ച് യാതൊരു വ്യക്തത വരാത്ത ഈ സാഹചര്യത്തിൽ നമുക്ക് കിറ്റ് വിലയുടെ കൂപ്പണുകൾ തന്നെയായിരിക്കും ലഭിക്കുക.

അപ്പൊൾ നിങ്ങൾക്കും ഈ നിവേദനത്തിന് പറ്റിയുള്ള അഭിപ്രായം രേഖപ്പെടുത്താം.