September 24, 2020

നിങ്ങൾ ഒരു കർഷകൻ ആണെങ്കിൽ കേരള സർക്കാരിൻറെ 2000 രൂപയുടെ ധനസഹായ പദ്ധതി, അറിയേണ്ടതെല്ലാം

നിങ്ങൾ ഒരു കർഷകൻ ആണെങ്കിൽ കേരള സർക്കാരിൻറെ 2000 രൂപയുടെ ധനസഹായ പദ്ധതിയെക്കുറിച്ച് അറിയാതെ പോകരുത്.

ലോക്ക് ഡൗണും മഹാമാരി മൂലവും കഷ്ടപ്പെടുന്നവർക്ക് ഒരുപാട് ധനസഹായങ്ങൾ ആണ് സർക്കാർ നൽകി വന്നിരിക്കുന്നത്, അതിൽ ഒന്നുതന്നെയാണ് ഈ 2000 രൂപയുടെ ധനസഹായം നൽകുന്ന പദ്ധതി, 2000 രൂപ റോയൽറ്റി പോലെയാണ് ഓരോ ഹെക്ടറിനും കർഷകർക്കായി നൽകുന്നത്‌.

2020 സെപ്റ്റംബർ പന്ത്രണ്ടാം തീയതി മുതൽ ഇതിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. സ്വന്തമായി നെൽകൃഷി നടത്തുന്നവർക്ക് അല്ലെങ്കിൽ ഏജൻസി വഴി പാട്ടത്തിന് ഭൂമി വാങ്ങി നെൽകൃഷി നടത്തുന്നവർക്ക് എല്ലാം ഇതിനായി അപേക്ഷിക്കാം. അപേക്ഷിച്ചു കഴിഞ്ഞ് നിങ്ങളുടെ ഭൂമിയും, കൃഷി സ്ഥലവും ഒക്കെ അടിസ്ഥാനമാക്കിയായിരിക്കും അപേക്ഷകനെ തിരഞ്ഞെടുക്കുക.

നമ്മുടെ സംസ്ഥാനത്ത് തന്നെ 2.05 ലക്ഷം ഹെക്ടറിൽ തന്നെ നെൽകൃഷി നടത്തുന്നുണ്ട്, ആയതിനാൽ തന്നെ അതിന്റെ ഉടമകൾക്ക് ഒരു ഹെക്ടറിന് 2000 രൂപ റോയൽറ്റി എന്ന രീതിയിൽ ലഭിക്കുന്നതാണ്.

ഇതിനായി വെബ്സൈറ്റിൽ(വെബ്സൈറ്റ് ലിങ്ക് പോസ്റ്റിലെ ആദ്യ കമന്റിൽ ഉണ്ട്) സ്വന്തമായോ അല്ലെങ്കിൽ അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷ വെക്കാം, അപേക്ഷിക്കുമ്പോൾ കരമടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, തിരിച്ചറിയൽ രേഖ, ബാങ്ക് പാസ് ബുക്ക് ഫ്രണ്ട് പേജ്, ക്യാൻസൽ ചെയ്ത ചെക്ക് ലീഫ് എന്നിവകൂടി അപ്ലോഡ് ചെയ്യണം.

രൂപ മാറ്റം വരുത്താതെ ഇപ്പോഴും നെൽകൃഷി നടത്തുന്ന ഭൂമിയുടെ ഉടമകൾക്ക് ആയിരിക്കും ഈ റോയൽറ്റി ലഭിക്കുക അല്ലാതെ നെൽകൃഷി ആയിരുന്നു പിന്നീട് തരിശ് ആക്കിയിട്ടുണ്ട് എങ്കിൽ ഇത് ലഭിക്കുകയില്ല.

നെൽ കൃഷികൾ മാത്രമല്ല വിള പരിക്രമത്തിൻറെ ഭാഗമായി ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന ഉടമകൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.

അപേക്ഷിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ കൃഷി അസിസ്റ്റൻറ് ഓൺലൈൻ അപേക്ഷയുടെ പരിശോധനയും ഭൂമിയുടെ പരിശോധനയും കഴിഞ്ഞ് നിങ്ങളെ തിരഞ്ഞെടുക്കുന്നതായിരിക്കു.

അപ്പോൾ ഈ ഒരു അറിവ് എല്ലാവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു, ആയതിനാൽ നിങ്ങൾക്ക്‌ അർഹതയുണ്ടെങ്കിൽ ഇപ്പോൾതന്നെ അപേക്ഷിക്കാം.