September 24, 2020

കണ്ണഞ്ചിപ്പിക്കുന്ന ലുക്കിൽ അംബാസിഡർ കാറിന്റെ ത്രസിപ്പിക്കുന്ന തിരിച്ചുവരവ്, കിടിലം മോഡൽ

കണ്ണഞ്ചിപ്പിക്കുന്ന ലുക്കിൽ അംബാസിഡർ കാറിന്റെ ത്രസിപ്പിക്കുന്ന തിരിച്ചുവരവ്.

ഇന്ത്യയിലെ ആദ്യത്തെ കാർ കമ്പനിയായ ഹിന്ദുസ്ഥാൻ ലിമിറ്റഡിന്റെ ഒരു കാലത്ത് ഇന്ത്യ ഒട്ടാകെ വാണിരുന്ന ഒരു കാർ തന്നെയായിരുന്നു അംബാസഡർ, അന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്നതും അംബാസഡർ കാറുകൾ തന്നെയായിരുന്നു. ഇന്ന് പ്രാധാന്യം കൊടുക്കുന്നില്ലെങ്കിലും പണ്ട് ഇതിലും മികച്ച ഒരു കാർ വേറെ ഉണ്ടായിരുന്നില്ല.

1960 മുതലാണ് ഇന്ത്യയിൽ അംബാസിഡർ കാർ വിൽപ്പന ആരംഭിച്ചത്, അന്ന് മുതൽ മാരുതി വിപണിയിൽ വരുന്നതുവരെ പ്രധാനമന്ത്രി മുതൽ സാധാരണക്കാർ വരെ ഉപയോഗിച്ചിരുന്ന ഒരു വണ്ടി തന്നെയായിരുന്നു അംബാസിഡർ. എന്നാല് ഇപ്പൊൾ റോഡിലിറങ്ങിയാൽ വല്ലപ്പോഴും കാണാവുന്ന ഈ അംബാസിഡർ കാർ ആകസ്മികമായ രൂപത്തിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.

പുതിയ ലുക്ക് കണ്ടു കഴിഞ്ഞിട്ടുണ്ടെങ്കിൽ ആരും ഒന്നു നോക്കി പോകുന്ന രീതിയിലാണ് എക്സ്റ്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്, ഇതിലൂടെ അംബാസിഡറിന്റെ യുഗം ഇവിടെ അവസാനിക്കുന്നില്ല എന്നുകൂടി നമ്മൾ ഓരോരുത്തരെയും ഓർമിപ്പിക്കുകയാണ്.

പുതുതായി ഇറങ്ങാൻ പോകുന്ന അംബാസിഡർ കാറിൽ ഇലക്ട്രിക് മോഡലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്, പഴയ മോഡലിന്റെ ഡിസൈൻ തന്നെയാണ് ഇതിനായി കടം എടുത്തിരിക്കുന്നത് എന്നിരുന്നാലും ഇപ്പോഴത്തെ പല കാറിലുള്ള സവിശേഷതകൾ കൂടി ഇവയ്ക്ക് നൽകിയിട്ടുണ്ട്.

ഉടനെ തന്നെ ഇവ വിപണിയിൽ എത്തുവാനായി നമുക്ക് ആഗ്രഹിക്കാം, ഒപ്പം കാറിൻറെ ദൃശ്യങ്ങൾ നമുക്ക് കാണാം.