July 25, 2021

ലൈഫ് മിഷൻ അപേക്ഷ തീയതി നീട്ടിയിരിക്കുന്നു, നിലവിൽ സ്വീകരിച്ചിരിക്കുന്ന അപേക്ഷകളേയും കുറിച്ച്

ലൈഫ് മിഷൻ അപേക്ഷ തീയതി നീട്ടിയിരിക്കുന്നു, ഒപ്പം നിലവിൽ സ്വീകരിച്ചിരിക്കുന്ന അപേക്ഷകളുടെ ഭവന നിർമ്മാണ പൂർത്തീകരണത്തെ കുറിച്ച് അറിയാം.

സംസ്ഥാന സർക്കാർ ഭൂമിയും വീടും ഇല്ലാത്ത ആളുകൾക്ക് വേണ്ടി ഭവന നിർമാണത്തിനായി നാല് ലക്ഷം രൂപ നൽകി വരുന്ന ലൈഫ് മിഷൻ ഭവന പദ്ധതിയുടെ നാലാംഘട്ട അപേക്ഷാതീയതി നീട്ടിയിരിക്കുകയാണ്, സെപ്റ്റംബർ 9 വരെയായിരുന്നു അവസാന തീയതി ഉണ്ടായിരുന്നത്, ഇപ്പോൾ അത് സെപ്റ്റംബർ 23 വരെ ആക്കിയിരിക്കുന്നു.

മൂന്ന് ഘട്ടമായിരുന്നു ലൈഫ് മിഷൻ പദ്ധതി ഉണ്ടായിരുന്നത്, അതിൽ ആദ്യത്തേതിൽ സർക്കാർ സഹായിച്ചുകൊണ്ട് പണിയുന്ന വീടുകൾ എന്നാൽ പകുതിക്കു വെച്ച് നിർത്തിപ്പോയ വീടുകൾ പണി കഴിപ്പിച്ചു വിൽകുകയായിരുന്നു, അങ്ങനെ 52296 വീടുകളാണ് പൂർത്തീകരിച്ചത്.

രണ്ടാംഘട്ടത്തിൽ സ്വന്തമായി ഭൂമി ഉള്ളവർക്ക് അവിടെ വീടു പണിയുവാൻ ആയി നാല് ലക്ഷം രൂപ നൽകി, മൂന്നാം ഘട്ടത്തിൽ സ്വന്തമായി വീടും ഭൂമിയും ഇല്ലാത്ത ആളുകൾക്ക് ഫ്ലാറ്റ് പോലെ നിർമ്മിച്ച് നൽകുവാനും സർക്കാരിന് സാധിച്ചു. അങ്ങനെ മൂന്നു ഘട്ടങ്ങളും പൂർത്തിയായിട്ടും ഒരുപാട് ആളുകൾ ആണ് ഇപ്പോഴും സംസ്ഥാനത്ത് ഭൂരഹിതരായി ഭവനരഹിതരായി നിലകൊള്ളുന്നത്, ആയതിനാൽ തന്നെയാണ് ഈ നാലാംഘട്ട ലൈഫ് മിഷൻ പദ്ധതി ആവിഷ്കരിച്ചത്.

അതുകൊണ്ടുതന്നെ ആദ്യ മൂന്നു ഘട്ടത്തിലും അപേക്ഷിച്ചു അപേക്ഷ സ്വീകരിക്കാതെ പോയവരെയും പുതിയ ആളുകളെയും അപേക്ഷിക്കുവാൻ ക്ഷണിച്ചിട്ടുണ്ട്, ആയതിനാൽ ഇതുവരെ ഈ പദ്ധതിയിൽ അപേക്ഷിക്കാത്തവർക്ക് സെപ്തംബർ 23 ന് മുൻപായി അപേക്ഷ സമർപ്പിച്ചാൽ മതിയാകും.

ഇപ്പോൾ സെപ്തംബര് 9 വരെ ഈയൊരു നാലാംഘട്ട ലൈഫ്മിഷൻ പദ്ധതിയിലേക്ക് 7 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം തന്നെ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്, ആയതിനാൽ തന്നെ ഭൂമിയില്ലാത്ത ഭവനരഹിതരുടെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ പണി ആരംഭിച്ചിരിക്കുകയാണ്.

പിന്നെ കഴിഞ്ഞ ദിവസം 100 ദിവസത്തെ കർമപദ്ധതിയിൽ ലൈഫ് മിഷൻ കൂടി ഉൾപ്പെടുത്തിക്കൊണ്ട് വരുന്ന 100 ദിവസത്തിനുള്ളിൽ 25000 ഭവനങ്ങൾ അതിനുള്ളിൽ തന്നെ പൂർത്തീകരിച്ച് അർഹതയുള്ള ആളുകൾക്ക് നൽകുമെന്നു കൂടി സർക്കാർ ഉറപ്പു നൽകിയിരിക്കുന്നു.

അപ്പോൾ തീർച്ചയായും ഒരുപാട് ആളുകൾക്കാണ് ഈ ഒരു പദ്ധതിയിലൂടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്, ആയതിനാൽ നിങ്ങൾക്ക് അർഹതയുണ്ടെങ്കിൽ ഓൺലൈനായി തന്നെ ഇനിയും അപേക്ഷ സമർപ്പിക്കാം, തിയതി നീട്ടിയ കാര്യം ഒന്നും കൂടുതൽ ആളുകളും അറിഞ്ഞ് കാണില്ല ആയതിനാൽ ഈ വിവരം കൂടുതൽ പേരിലേക്ക് എത്തുവാൻ ഈ പോസ്റ്റ് കാരണമാകട്ടെ.