September 24, 2020

ഇന്ന് സെപ്റ്റംബർ 16 ബുധനാഴ്ച, ഇന്നത്തെ സ്വർണവില നിങ്ങൾക്കും അറിയാം – 16.09.2020

ഇന്ന് സെപ്റ്റംബർ 16 ബുധനാഴ്ച സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി ഒരു ദിവസം മാത്രമേ സ്വർണ്ണവില കുറഞ്ഞിരുന്നുള്ളൂ, പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം സ്വർണ്ണ വില കൂടുന്നത് ആയിട്ടാണ് കാണാൻ സാധിച്ചത്.

അതായത് സെപ്റ്റംബർ 9ന്, 240 രൂപ കൂടി 37840 രൂപയും, സെപ്റ്റംബർ 10ന്, 80 രൂപ കൂടി 37920 രൂപയും, സെപ്റ്റംബർ 11ന്, 120 രൂപ കുറഞ്ഞ് 37800 രൂപയും ആയി, ഈ വില തന്നെ പതിമൂന്നാം തീയതി വരെ തുടരുകയാണ് ഉണ്ടായത്.

പിന്നീട് സെപ്റ്റംബർ 14ന്, വീണ്ടും 120 രൂപ കൂടി 37920 രൂപയും ആയിരുന്നു. ഇന്നലെ സെപ്റ്റംബർ 15 ചൊവ്വാഴ്ച ഒരു പവൻ സ്വർണ്ണത്തിന് 240 രൂപ കൂടി 38160 രൂപയും ഗ്രാമിന് 4770 രൂപയുമായിരുന്നു.

ഇന്ന് സെപ്റ്റംബർ 16 ബുധനാഴ്ച, ആ വില തന്നെ മാറ്റമില്ലാതെ തുടരുകയാണ്.

ഇനിയുള്ള ദിവസങ്ങളിൽ സ്വർണവിലയെ പറ്റിയുള്ള അപ്ഡേറ്റ് നിങ്ങൾക്കായി അറിയിക്കുന്നതായിരിക്കും., അപ്പോൾ ഈ പോസ്റ്റ് നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.