July 25, 2021

26 കോടി ജനങ്ങൾക്ക് വീണ്ടും പാചകവാതക സബ്സിഡി ലഭിക്കാൻ പോകുന്നു, വിശദമായി തന്നെ അറിയാം

26 കോടി ജനങ്ങൾക്ക് വീണ്ടും പാചകവാതക സബ്സിഡി ലഭിക്കാൻ പോകുന്നു, വിശദമായി തന്നെ അറിയാം.

കഴിഞ്ഞ നാല് മാസമായി കേന്ദ്രസർക്കാർ നൽകി വന്നിരുന്ന പാചകവാതക സബ്സിഡി അക്കൗണ്ടിലേക്ക് എത്തുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം, ആഗോളവിപണിയിൽ എണ്ണവിലയുടെ ഇടിവ് മൂലമാണ് സബ്സിഡി നൽകാത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്.

എന്നാൽ ഒക്ടോബർ മാസം മുതൽ എണ്ണ വില വർധിക്കുമെന്നും, ഇന്ത്യയിലെ അനേകം സംസ്ഥാനങ്ങളിൽ ഒക്ടോബർ മുതൽ ഗ്യാസ് ഉപയോഗം കൂടുമെന്നും കണക്കാക്കി കൊണ്ടു ഈ ഒരു സബ്സിഡി വിതരണം പുനരാരംഭിക്കുവാനായി കേന്ദ്ര സർക്കാർ ഉദ്ദേശിച്ചിരിക്കുകയാണ്.

മുൻപും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തന്നെയാണ് പാചകവാതക സബ്സിഡി എത്തിയിരുന്നത്, ആയതിനാൽ ഒക്ടോബർ മാസം മുതൽ വീണ്ടും ഇവ എത്തുന്നതാണ് എന്ന് ഉറപ്പു നൽകിയിരിക്കുന്നു. പക്ഷേ മുൻപുതന്നെ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ആളുകൾ പാചകവാതക സബ്സിഡി പ്രധാനമന്ത്രിയുടെ അഭ്യർത്ഥനപ്രകാരം കേന്ദ്ര സർക്കാറിലേക്ക് തന്നെ ഡൊണേറ്റ് ചെയ്തിരുന്നു, അത്തരം ആളുകൾക്ക് ഇനിയും ഇത് ലഭിക്കുകയില്ല എന്ന് അറിയിച്ചിട്ടുണ്ട്.

പിന്നെ കഴിഞ്ഞ നാലുമാസമായി സബ്സിഡി മുടങ്ങിയിരിക്കുകയായിരുന്നു, എന്നാല് അത് കുടിശ്ശിക തീർത്തു നൽകുന്നതിന് കുറിച്ചുള്ള തീരുമാനം ഒന്നും ഇതുവരെ ആയിട്ടില്ല, എന്തായാലും ഒക്ടോബർ മാസം മുതൽ എൽപിജി സബ്സിഡി എന്ന രീതിയിൽ ഒരു തുക അക്കൗണ്ടിലേക്ക് എത്തുന്നതായിരിക്കും, അപ്പൊൾ ആരും ഈ വിവരം അറിയാതെ എന്തിനാണ് അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയിരിക്കുന്നത് എന്ന് കരുതി സംശയിച്ചു നിൽക്കേണ്ടതില്ല, അതിനാൽ ഈ പോസ്റ്റ് കൂടുതൽ പേരിലേക്ക് എത്തുവാൻ കാരണമാകട്ടെ.