October 28, 2020

കോളേജുകൾ തുറക്കുന്നതിൽ അന്തിമതീരുമാനം വന്നിരിക്കുന്നു, തീയതി ഇതാ അറിഞ്ഞോളൂ

കോളേജുകൾ തുറക്കുന്നതിൽ അന്തിമതീരുമാനം വന്നിരിക്കുന്നു. തീയതി അറിയാം.

നമുക്കറിയാം സ്കൂളുകളും കോളേജുകളും തുറക്കുന്നതിനെ തുടർന്ന് അന്തിമതീരുമാനം എടുക്കുവാനായി ഓരോ സംസ്ഥാനങ്ങൾക്കും വിട്ടുകൊടുത്തിരിക്കുകയാണ്, ഇതിനെ തുടർന്ന് പല സ്ഥലങ്ങളിലും ഇതിനോടകം തന്നെ അതായത് സെപ്റ്റംബർ 21ന് സ്കൂളുകളിൽ പഠനം ആരംഭിച്ചു, പക്ഷേ നമ്മളുടെ കേരളത്തിലെ അവസ്ഥ അത്ര നല്ലതല്ലാത്തതുകൊണ്ട് സെപ്റ്റംബർ 21ന് സ്കൂളുകൾ തുറക്കില്ല എന്ന് അറിയിച്ചിരുന്നു.

എന്നാൽ കോളേജുകളുടെ കാര്യം അങ്ങനെയല്ല കാരണം ആദ്യ വർഷ ഡിഗ്രി വിദ്യാർത്ഥികൾക്ക് ഒരുപാടു സിലബസ് ബാക്കിനിൽക്കെ ജൂലായിൽ തുടങ്ങേണ്ട ക്ലാസ്സ് ഓൺലൈൻ ആയി പോലും ഇത് വരെ ആരംഭിച്ചിട്ടില്ല എന്നതാണ് സത്യം മാത്രമല്ല അതുകൊണ്ട് ആ കാര്യത്തിലും അന്തിമ തീരുമാനം എടുത്തിരിക്കുന്നു.

അതായത് ഒക്ടോബർ മാസത്തിനുള്ളിൽ തന്നെ എല്ലാ വിധ അലോട്ട്മെൻറ് മറ്റും പൂർത്തിയാക്കിയതിനുശേഷം നവംബർ ഒന്നു മുതൽ ക്ലാസ്സ് തുടങ്ങുന്നതായിരിക്കും, ഇപ്പോൾ നിലവിൽ ഓൺലൈൻ ക്ലാസ്സ് ആയിരിക്കുമെങ്കിലും പരിപൂർണ്ണമായി അഞ്ചാം ഘട്ട ലോക്ക് ഡൗണിലേക്ക് സംസ്ഥാനം കടക്കുമ്പോൾ സ്കൂളുകളും കോളേജുകളും പ്രത്യേകതരം ആയ മാനദണ്ഡങ്ങളാൽ തുറക്കുകയും, കുട്ടികൾക്ക് സ്കൂളിലേക്ക് പോവാൻ ഉള്ള അവസരം ലഭിക്കുന്നതാണ്. പിന്നെ ഓൺലൈൻ ആയാലും സ്കൂളിൽ പോയിട്ടായാലും കോളേജ് കുട്ടികൾക്ക് അവധി കൊടുക്കുന്നത് വളരെ കുറവായിരിക്കും.

അപ്പോൾ നവംബർ ഒന്നിന് ആദ്യവർഷ കോളേജ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നു എന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുക.