October 28, 2020

1000 സ്ക്വയർ ഫീറ്റ് വീടിന് വേണ്ട വസ്തുക്കൾ വാങ്ങി കോൺക്രീറ്റ് ചെയ്തു വാർക്കാനുള്ള എസ്റ്റിമേറ്റ്

1000 സ്ക്വയർ ഫീറ്റ് വീടിന് വേണ്ട വസ്തുക്കൾ എല്ലാം വാങ്ങി കോൺക്രീറ്റ് ചെയ്തു വാർക്കുവാനുള്ള എസ്റ്റിമേറ്റ് എങ്ങനെ കാണുന്നു എന്നറിയാം..

നമ്മുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുമ്പോൾ ഇതിനെക്കുറിച്ച് കുറച്ചെങ്കിലും അറിവില്ലെങ്കിൽ ചിലപ്പോൾ പണി കിട്ടിയെന്ന് വരും, നമ്മൾ ഒരു ഉദ്ദേശം സ്ക്വയർഫീറ്റിൻെറ വീട് കണക്കാക്കുമ്പോൾ ആ വീടിന് ആവശ്യമായ സിമൻറും മെറ്റലും മറ്റ് എല്ലാവിധ സാധനങ്ങളും എത്ര രൂപ ചിലവ് വരുമെന്നു കണ്ട് ആദ്യം തന്നെ ഒരു കണക്കുകൂട്ടൽ നടത്തേണ്ടതാണ്, അതിനു ശേഷം മാത്രമാണ് ഇതിനുവേണ്ടിയുള്ള തുക കണ്ടെത്തുകയും ലോൺ എടുക്കണമെങ്കിൽ അതിനായി ചിന്തിക്കേണ്ട ആവശ്യമുള്ളു.

എന്നാൽ ഇങ്ങനെയൊക്കെ വേണമെങ്കിൽ വിദഗ്ധരുടെ അഭിപ്രായം തേടാതെ സ്വന്തമായി ചെയ്യുന്നതായിരിക്കും നല്ലത്, അപ്പോൾ നമ്മുടെ കണക്കുകൂട്ടലുകളിൽ എല്ലാ കാര്യങ്ങളും ഒതുങ്ങുകയും നമുക്ക് ലാഭവും ഇതിലൂടെ സൃഷ്ടിക്കാൻ സാധിക്കും.

എങ്ങനെയാണ് 1000 സ്ക്വയർ ഫീറ്റ് വീടിൻറെ ചിലവ് കണക്ക് കൂട്ടുന്നത് എന്നാണ് വീഡിയോയിൽ പറഞ്ഞു വരുന്നത്, അങ്ങനെ നോക്കുമ്പോൾ നമുക്ക് ഇങ്ങനെ ഓരോന്നും അറിഞ്ഞും കണ്ടു ഒരു ലിമിറ്റ് ഇട്ടു കഴിഞ്ഞിട്ടുണ്ടെങ്കിൽ എല്ലാ കാര്യത്തിലും ഒരു ധാരണ വരുന്നതാണ്, ഒപ്പം നമ്മളെ ആരും പറ്റിക്കാനും ഇട വരുകയില്ല.

അപ്പോൾ ഏറെ ഉപകാരപ്രദമായ ഇത്തരം കാര്യങ്ങൾ അറിയണമെങ്കിൽ വീഡിയോ നോക്കാവുന്നതാണ്.