October 26, 2020

ഇന്ന് സെപ്റ്റംബർ 24നു കഴിഞ്ഞ രണ്ടു മാസത്തിൽ കണ്ടതിൽ വച്ച് ഏറ്റവും വില കുറവിൽ സ്വർണം എത്തിയിരിക്കുന്നു

ഇന്ന് സെപ്റ്റംബർ 24നു കഴിഞ്ഞ രണ്ടു മാസത്തിൽ കണ്ടതിൽ വച്ച് ഏറ്റവും വില കുറവിൽ സ്വർണം എത്തിയിരിക്കുന്നു.

കഴിഞ്ഞ ആഴ്ച സ്വർണ്ണവില നോക്കാം, അതായത് സെപ്റ്റംബർ 18നു പവന് 120 രൂപ കൂടി 38080 രൂപയും ഗ്രാമിന് 4760 രൂപയുമായി, 19നും, 20നും ഇൗ വില തന്നെ ആയിരുന്നു ഉണ്ടായത്.

സെപ്റ്റംബർ 21ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി കൊണ്ടു 38160 രൂപയും ഗ്രാമിന് 4770 രൂപയും ആയി, പിന്നെ സെപ്റ്റംബർ 22ന് 560 രൂപ കുറഞ്ഞ് പവന് 37600 രൂപയും ഗ്രാമിന് 4700 രൂപയും ആയി, അന്ന് തന്നെ വീണ്ടും 200 രൂപ കുറഞ്ഞ് 37400 രൂപയും, ഗ്രാമിന് 4675 രൂപ ആയി.

ഇന്നലെ സെപ്റ്റംബർ 23, ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞ് 37200 രൂപയും, ഗ്രാമിന് 4650 രൂപയും ആയിരുന്നു. ഇന്ന് രണ്ടു മാസത്തിലെ ഏറ്റവും വില കുറവിൽ പവന് 480 രൂപ കുറഞ്ഞ് 36720 രൂപയും, ഗ്രാമിന് 4590 രൂപയും ആയിരിക്കുന്നു.

അത്, ഏറെ ഉപകാരപെടുന്ന സ്വർണ വില നാളെയും ഞങ്ങൾ ഇൗ പേജിലൂടെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.