സർക്കാരിൻറെ വകയുള്ള സൗജന്യ കിറ്റ് ജനങ്ങളുടെ കൈകളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു, കിറ്റിൽ എന്തൊക്കെയുണ്ടെന്ന് കാണാം.
സര്ക്കാര് 100 ദിവസത്തെ കർമ്മ പദ്ധതിയിൽ പ്രഖ്യാപിച്ചപ്പോൾ അതിൽ ഏറ്റവും കൂടുതൽ ആകർഷകമായ ഒരു കാര്യമായിരുന്നു കുറച്ചു മാസത്തേക്ക് സൗജന്യമായി കിറ്റ് നൽകുന്നത്, എന്നാൽ പറഞ്ഞ പോലെ തന്നെ സെപ്റ്റംബർ മാസത്തിലെ കിറ്റ് വിതരണം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു ആയതിനാൽ ഇതിനോടകം തന്നെ പലർക്കും കിറ്റും ലഭിച്ചുകഴിഞ്ഞിട്ടുണ്ടാകും.
അപ്പോൾ കിറ്റ് ഇത് വരെ ലഭിക്കാത്തവർക്ക് എന്തൊക്കെയാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നും, ഏതു കമ്പനിയുടെ ആണെന്നും, എത്ര കിലോ ഉണ്ടെന്നും, പാക്കേജിങ് പറ്റി എല്ലാം അറിയാനുള്ള അവസരമാണ് ഈ വിഡിയോയിലൂടെ ഒരുക്കുന്നത്. വെളിച്ചെണ്ണ, പഞ്ചസാര, ഗോതമ്പ് നുറുക്ക്, ചെറുപയർ, കടല, ഉപ്പ്, സാമ്പാർ പരിപ്പ്, മുളക് പൊടി എന്നിങ്ങനെ 8 ഇനങ്ങൾ അടങ്ങിയ സൗജന്യ കിറ്റ് തുറന്നു നമുക്ക് കാണാം.
തുടർന്ന് ഇതിനെപ്പറ്റി ധാരണയുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ കിറ്റ് വാങ്ങാൻ പോകുമ്പോൾ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഉൾപ്പെട്ടിട്ടില്ലെ എന്നുകൂടി പരിശോധിക്കാവുന്നതാണ്.
സൗജന്യ കിറ്റ് തുറക്കുന്ന വീഡിയോ നമുക്കെല്ലാവർക്കും കാണാവുന്നതാണ്.