April 11, 2021

സംസ്ഥാനത്ത് തൊഴിൽരഹിരായ ആളുകൾക്ക് ഒരുലക്ഷം രൂപ മുതൽ 495000 രൂപ വരെ ലഭിക്കാവുന്ന ലോൺ, അറിവ്

സംസ്ഥാനത്ത് തൊഴിൽരഹിരായ ആളുകൾക്ക് ഒരുലക്ഷം രൂപ മുതൽ 495000 രൂപ വരെ ലഭിക്കാവുന്ന ലോൺ, ഈ പദ്ധതി പ്രയോജനപ്പെടുത്തുക..

സംസ്ഥാനത്ത് ഇപ്പോൾ നിരവധി തൊഴിൽരഹിതരായ ആളുകൾ നിലനിൽക്കവേ അവർക്കു പുതിയൊരു സംരംഭം ആരംഭിക്കാനോ മറ്റ് എന്ത് കാര്യങ്ങൾക്കോ ഒരു ലോൺ അനുവദിക്കുകയാണ്, എന്നാൽ ഈ കാര്യം പലരും അറിഞ്ഞിട്ടില്ല ആയതിനാൽ ഈ വിവരം നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നു.

സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ തൊഴിൽ പദ്ധതി ആണ് ഈ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്, ആയതിനാൽ തന്നെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലെ തൊഴിൽരഹിതർ, 18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള വാർഷികവരുമാനം മൂന്നു ലക്ഷത്തിന് താഴെയുള്ള ആളുകൾക്ക് ആണ് ഇതിനു വേണ്ടി അപേക്ഷിക്കാൻ സാധിക്കുന്നത്.

അപ്പോൾ അർഹതയുണ്ടെങ്കിൽ പട്ടികജാതി-പട്ടികവർഗ ജില്ലാതല ഓഫീസിൽ അപേക്ഷ വയ്ക്കാവുന്നതാണ്, ഇതിൽ സെലക്ട് ആയി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരു ലക്ഷം രൂപ മുതൽ 495000 രൂപ വരെയാണ് ലഭിക്കുക, അതും ഏഴ് ശതമാനം പലിശയിൽ അഞ്ചു വർഷം കാലാവധി ലഭിക്കും. ലോൺ ആയതുകൊണ്ടുതന്നെ ഒരു ഉദ്യോഗസ്ഥ ജാമ്യമോ അല്ലെങ്കിൽ വസ്തു ജാമ്യം നിർബന്ധമായും വേണ്ടതാണ്.

ഇനി എന്തെങ്കിലും സംശയമുണ്ടെങ്കിൽ 0487 2331556 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്, അപ്പോൾ ഈ ഒരു പദ്ധതി ആരും അറിയാതെ പോകരുത്.