October 26, 2020

PSC, ബാങ്ക്, UPSE എന്നിങ്ങനെയുള്ള മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് സ്കോളർഷിപ്പ്

പി.എസ്.സി, ബാങ്ക്, യു.പി.എസ്.സി എന്നിങ്ങനെയുള്ള മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് 6000 രൂപയുടെ സ്കോളർഷിപ്പ്., വിശദമായി അറിയാം
പി.എസ്.സി, ബാങ്ക് കോച്ചിംഗ്, യു.പി.എസ്.സി കോച്ചിംഗ് എന്നിവയിലെല്ലാം പരിശീലനം നടത്തുന്ന ആളുകൾക്ക് പരിശീലനം സഹായം എന്ന രീതിയിൽ 6000 രൂപ നൽകുന്ന ഒറ്റത്തവണ സ്കോളർഷിപ്പ് പദ്ധതിയെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്, മുൻപ് ഇത് ലഭിച്ചിട്ടുള്ള ആളുകൾക്ക് ലഭിക്കുകയില്ല എന്നുകൂടി അറിയിക്കുന്നു.

മുന്നോക്ക സമാധ കോർപ്പറേഷൻ വഴി ആണ് ഈ ആനുകൂല്യങ്ങൾ എത്തിക്കുക, ആയതിനാൽ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന ആളുകൾക്ക് മുൻഗണന ഉണ്ടാകും, അപ്പൊൾ വാർഷിക വരുമാനം 2,00,000 രൂപയിൽ താഴെയായിരിക്കണം എന്ന നിബന്ധന ഉണ്ട്.
അപ്പോൾ ഇത് ജനറൽ കാറ്റഗറിക്ക് വേണ്ടിയിട്ടുള്ള സ്കോളർഷിപ്പ് ആയതുകൊണ്ട് തന്നെ ഇതുവരെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത ആളുകൾക്ക് ഇവ പ്രയോജനപ്പെടും എന്ന് കരുതുന്നു.

അപേക്ഷിക്കാൻ ആയി നിങ്ങൾക്ക് അക്ഷയകേന്ദ്രങ്ങളിൽ സമീപിക്കാവുന്നതാണ്, അപേക്ഷ വക്കുമ്പോൾ എസ്എസ്എൽസി സർട്ടിഫിക്കറ്റ് കോപ്പി, വാർഷിക വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, പരിശീലനം നടത്തുന്ന സ്ഥാപനത്തിൽ നിന്ന് ഫിൽ ചെയ്തിരിക്കുന്ന സർട്ടിഫിക്കറ്റ് വേണം.
ഇത്രയും കൊണ്ട് അക്ഷയകേന്ദ്രങ്ങളിൽ പോയി അപേക്ഷിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ സെലക്ട് ചെയ്യുന്ന ആളുകളുടെ ഫോണിലേക്ക് മെസ്സേജ് വരുകയും, തുടർന്ന് അപേക്ഷയുടെ കോപ്പിയും, ബന്ധപ്പെട്ട രേഖകൾ കൂടി ചേർന്ന് മുന്നോക്ക സമുദായ കോർപ്പറേഷൻ ഓഫീസിലേക്ക് തപാൽ രൂപത്തിൽ രേഖകൾ അയച്ചു കൊടുക്കേണ്ടത് ആയിട്ട് വരുന്നു.

അപ്പോൾ എല്ലാവർക്കും ഏറെ ഉപകാരപ്പെടുന്ന ഈ ഒരു കാര്യം അറിയാതെ പോകരുത് എന്ന രീതിയിലാണ് ഈ പോസ്റ്റ് സമർപ്പിക്കുന്നത്.