October 26, 2020

പുതിയ അധ്യയന വർഷത്തിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള കിറ്റ് വിതരണം ഒക്ടോബറിൽ ആരംഭിക്കുന്നു

പുതിയ അധ്യയന വർഷത്തിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള കിറ്റ് വിതരണം ഒക്ടോബറിൽ ആരംഭിക്കുന്നു, വിശദമായി അറിയാം.

ജൂൺ-ജൂലൈ മാസങ്ങളിൽ കുട്ടികൾക്ക് കഴിഞ്ഞ അധ്യയന വർഷങ്ങളിലെ അവസാനനാളിൽ ഉണ്ടായിരുന്ന ഉച്ചഭക്ഷണത്തിലെ തുക കിറ്റ് പോലെ നൽകിയിരുന്നു, അതുപോലെ ഈ അധ്യയന വർഷത്തിലും ഈ ഒക്ടോബറിൽ സൗജന്യ കിറ്റ് ലഭിക്കാൻ പോവുകയാണ്.

പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ഈ അധ്യയനവർഷത്തിൽ കിറ്റ് ലഭിക്കുക, അത് ഗവൺമെൻറ്, ഗവൺമെൻറ് എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ അധ്യയനവർഷത്തിൽ കിറ്റ് ലഭിക്കുക. സൗജന്യ കിറ്റ് കൂടാതെ സെപ്പറേറ്റ് ആയിട്ടാണ് അരി ലഭിക്കുക അത് ഓരോ വിഭാഗത്തിനും വ്യത്യസ്തമായിരിക്കും അരിയുടെ അളവ്.

ഇത് വിതരണം ചെയ്യുന്നത് സ്കൂൾ അധ്യാപകരും പിടിഎ യൂണിറ്റുകളും ആണ്, ആയതിനാൽ തന്നെ എപ്പോഴാണോ നിങ്ങളുടെ സ്കൂളുകളിൽ കിറ്റ് വിതരണം ഉണ്ടായിരിക്കുക അന്നേരം സ്കൂളുകൾ തന്നെ അറിയിക്കുന്നതായിരിക്കും, എന്തായാലും ഒക്ടോബർ മാസം ഇതിൻറെ വിതരണം ഉണ്ടായിരിക്കും, ആയതിനാൽ എപ്പോൾ കിറ്റ് ലഭിക്കുമെന്ന് അന്വേഷിച്ച് ആരും സ്കൂളിൽ പോകേണ്ടതില്ല, സമയം ആയിട്ടുണ്ടെങ്കിൽ അവർ തന്നെ നിങ്ങളെ അറിയിക്കുന്നതായിരിക്കും.

സൗജന്യ കിറ്റിൽ ചെറുപയർ, കടല, തുവരപ്പരിപ്പ്, ഉഴുന്ന്, എണ്ണ, മൂന്ന് ഇനം കറി പൗഡറുകൾ എന്നിവ ചേർത്ത് എറ്റിനങ്ങൾ ഉൾപ്പെടും, പ്രീ പ്രൈമറി കുട്ടികൾക്ക് ഇത് കൂടാതെ രണ്ട് കിലോഗ്രാം അരിയും, പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് ഏഴു കിലോഗ്രാം അരിയും, അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് 10 കിലോ അരിയും ആണ് ഉച്ചഭക്ഷണ കമ്മിറ്റി നൽകുന്നത്.

ഇവ വാങ്ങാൻ റേഷൻകാർഡ് ആവശ്യമില്ല എന്നുകൂടി അറിയിക്കുന്നു, ആയതിനാൽ ഈയൊരു വിവരം എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.