October 28, 2020

ഒരുപാട് സ്നേഹിച്ച് കൊണ്ടുനടക്കുന്ന എന്തും നമ്മളെ വിട്ടുപോയാൽ സഹിക്കാൻ ആവുകയില്ല

ഒരുപാട് സ്നേഹിച്ച് കൊണ്ടുനടക്കുന്ന എന്തും നമ്മളെ വിട്ടുപോയാൽ സഹിക്കാൻ ആവുകയില്ല, അങ്ങനെ അല്ലാത്തവർ വിരളമായിരിക്കും.

നമ്മുടെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ പ്രിയപ്പെട്ടതായിട്ട് എപ്പോഴും ഏതുകാലത്തും ഉണ്ടായിരിക്കും, അതിനെ നമ്മൾ നമ്മുടെ ജീവനെക്കാളേറെ സ്നേഹിച്ച് കൊണ്ടു നടക്കുവാനും ശ്രമിക്കും, അതിനെ പിരിയുന്നത് ചിന്തിക്കാൻ പോലും പറ്റാത്തവരും ഏറെയാണ്, പ്രത്യേകിച്ച് കൊച്ചു കുട്ടികൾക്ക് എന്തെങ്കിലും ഇഷ്ടം ആയിട്ടുണ്ടെങ്കിൽ ഊണിലും ഉറക്കത്തിലും എല്ലാം അതിനെ സ്നേഹിച്ചു വളർത്തുകയും പിരിയാൻ പറ്റാത്ത അവസ്ഥയിലും എത്തുകയാണ്.

ഇവിടെ താൻ ഒരുപാട് സ്നേഹിച്ചു വളർത്തിയ കോഴി പോയതിന്റെ വിഷമത്തിൽ ആർത്തലച്ചു കരയുന്ന കുഞ്ഞ് നമ്മളെ എല്ലാവരെയും വേദനിപ്പിക്കുന്നു, ചില ആളുകൾക്ക് ഇതൊരു നിസ്സാരമായ കാര്യം ആയേക്കാം, പക്ഷേ ആ കുട്ടിയുടെ ഭാഗത്തുനിന്നു നോക്കുമ്പോൾ അതും ഒരു വലിയ വേദന തന്നെയാണ്.

ഇന്ന് ഈ സോഷ്യൽ ലോകം മുഴുവൻ ഈ കുഞ്ഞിൻറെ കരച്ചിലിൽ ദുഃഖിതരായ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, ആയതിനാൽ ദുഃഖിക്കേണ്ട എങ്കിൽ കാണേണ്ടതില്ല.

എന്നാല് ഇതും കുഞ്ഞു മനസ്സിന് ദുഃഖം ആണെന്നറിയാൻ ഇത് കണ്ടെ മതിയാകൂ.