October 26, 2020

താടിയും മുടിയും വടിച്ച് അച്ഛൻ എത്തിയപ്പോൾ കുഞ്ഞിൻറെ മുഖഭാവങ്ങൾ മാറുന്നത് കണ്ടാൽ ആരും ചിരിക്കും

താടിയും മുടിയും വടിച്ച് അച്ഛൻ എത്തിയപ്പോൾ കുഞ്ഞിൻറെ മുഖഭാവങ്ങൾ മാറുന്നത് കണ്ടോ? അല്പം നേരം ചിരിക്കാൻ ഈ വീഡിയോ കണ്ടാൽ മതി.

എല്ലാവർക്കും അച്ഛനൊപ്പം കളിക്കാൻ വളരെ ഇഷ്ടം ആയിരിക്കും, കാരണം നമ്മളെ രസിപ്പിച്ചു കലിപ്പിക്കുന്ന കാര്യത്തിൽ അമ്മയെക്കാൾ മികച്ചുനിൽക്കുന്നത് പലപ്പോഴും അച്ഛൻ തന്നെയായിരിക്കും, അങ്ങനെ ഇവിടെ ഒരു അച്ഛനും മോനും ഒളിച്ചു കളിക്കുന്നതിനിടയിൽ പെട്ടെന്ന് അച്ഛൻ താടിയും മുടിയും എല്ലാം ഒന്ന് വടിച്ച് വന്നതോടുകൂടി കുഞ്ഞിൻറെ മുഖഭാവങ്ങൾ മാറുന്നത് കണ്ട് ചിരിക്കാത്തവർ ആയി ആരുമില്ല.

ഏറെ കൗതുകകരമായ ഭാവങ്ങൾ ആയതുകൊണ്ടുതന്നെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ ലോകത്ത് എല്ലാം ഒരുപാട് പേര് പങ്കുവെക്കുന്ന ഒന്നായി കഴിഞ്ഞിരിക്കുന്നു, ചെറിയൊരു വ്യത്യാസം വന്നതോടുകൂടി അച്ഛനെ മനസ്സിലാകാതെ പോകുന്നതും അതിനെതുടർന്ന് ഭാവങ്ങൾ മാറുന്നതും എല്ലാം ഏറെ രസകരമായിട്ടുണ്ട്. തുടർന്ന് അച്ഛൻ എത്ര ആശ്വസിപ്പിച്ചിട്ടും കുഞ്ഞ് ഒരുതരത്തിലും അടുക്കുന്നില്ല.

ഇത്രയും രസകരമായ അൽപ നേരം മനസ്സ് തുറന്നു ചിരിക്കാൻ സാധിക്കുന്ന ഈ വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.