November 25, 2020

പ്രധാനമന്ത്രി സീലിംഗ് മെഷീൻ യോജന 2020 വഴി സൗജന്യ തയ്യൽ മെഷീൻ സ്ത്രീകൾക്കായി ലഭിക്കുന്നു

പ്രധാനമന്ത്രി സീലിംഗ് മെഷീൻ യോജന 2020 വഴി സൗജന്യ തയ്യൽ മെഷീൻ സ്ത്രീകൾക്കായി ലഭിക്കുന്നു. വിശദമായി അറിയാം.

സ്ത്രീകളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാരിൻറെ വകയുള്ള ഒരു പദ്ധതിയാണ് ഇത്, ഇതിലൂടെ തയ്യൽ മിഷൻ ലഭിച്ച സ്ത്രീകൾക്ക് സ്വന്തമായി വരുമാനമാർഗ്ഗം നേടാനുള്ള അവസരമാണ് കേന്ദ്രസർക്കാർ ഒരുക്കിക്കൊടുക്കുന്നത്, ആയതിനാൽ തന്നെ കേരളത്തിൽ അമ്പതിനായിരം പേർക്കാണ് ഈ ഒരു സൗജന്യ തയ്യൽമെഷീൻ അനുവദിച്ചിരിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കാണ് ഈയൊരു തയ്യൽ മെഷീൻ ലഭിക്കുക, 20 വയസ് മുതൽ 40 വയസുവരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി, അതിൽ വിധവ, എന്തെങ്കിലും വൈകല്യമുള്ളവർ അവർക്കെല്ലാം മുൻഗണനയുണ്ട്. പിന്നെ വാർഷികവരുമാനം പന്ത്രണ്ടായിരം രൂപയിൽ കൂടാൻ പാടില്ല.

ഇതിനായി അപേക്ഷിക്കാൻ പി.എം ഫ്രീ തയ്യൽ മെഷീൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി അപേക്ഷ ഫോം ഡൌൺലോഡ് ചെയ്തു പൂരിപ്പിച്ചു, അപേക്ഷയോടൊപ്പം ആധാർ കാർഡ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എല്ലാം ചേർത്ത് ഈ യോജനയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ സമർപ്പിക്കാം.

എന്നാൽ ഇതിനെക്കുറിച്ച് ആരും അറിയാത്തതുകൊണ്ട് മറ്റും ഈ അമ്പതിനായിരം മെഷീനുകളിൽ ഇനിയും തയ്യൽ മെഷീനുകൾ ബാക്കിയുണ്ടാകും, ആയതിനാൽ അടുത്തുള്ള പഞ്ചായത്തിലോ അല്ലെങ്കിൽ നിങ്ങളുടെ മെമ്പർ വഴിയൊക്കെ അന്വേഷിച്ചു നിങ്ങൾക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്.