January 27, 2021

വീട്ടിൽ ചിരട്ടയും പ്ലാസ്റ്റിക് ടിന്നും ഉണ്ടെങ്കിൽ അതുവെച്ച് ഈ കിടിലം ഭരണി എളുപ്പം നിർമിക്കാം

നിങ്ങളുടെ വീട്ടിൽ ചിരട്ടയും പ്ലാസ്റ്റിക് ടിന്നും ഉണ്ടെങ്കിൽ അതുവെച്ച് ഈ കിടിലം ഭരണി നിങ്ങൾക്ക് നിർമിക്കാം.

ഇതുപോലെ വീടിനു ഭംഗിയാർന്ന ഒരുപാട് ഭരണികളും, ഫ്ലവർവെയ്സുകളും എല്ലാം പലസ്ഥലങ്ങളിലും നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ വില ഒന്ന് അന്വേഷിച്ചിട്ട് ഉണ്ടെങ്കിൽ ഞെട്ടിപോകുന്ന രീതിയിൽ അവർ വില പറയുന്നതാണ്. എന്നാൽ ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ് എന്നാണ് വീഡിയോ പറയുന്നത്, കാരണം ഇത് നമ്മൾ തയ്യാറാക്കുന്നത് സാധാരണ ചിരട്ട കൊണ്ടും മിട്ടായി ടബ്ബ കൊണ്ടും ആണ്. അതിനുമുകളിൽ ചെറുതായിട്ടൊന്ന് പെയിൻറ് അടിച്ചു കൊടുക്കുകയും കിടിലൻ ലുക്ക് ആക്കുകയും ആണ് ചെയ്യുന്നത്.

ആർക്ക് വേണമെങ്കിലും തയ്യാറാക്കാവുന്ന രീതിയിലാണ് വീഡിയോയിൽ കാണിക്കുന്നത്, ആയതിനാൽ എല്ലാവർക്കും ഇഷ്ടപ്പെടുകയും ഒപ്പം ചെയ്തു നോക്കാനും തോന്നുന്ന ഒന്നായിരിക്കും, ഇതുപോലെ ധാരാളം ചട്ടകൾ വീട്ടിൽ ഉണ്ടെങ്കിൽ ഈ കിടിലൻ സംഭവം പെട്ടന്ന് തന്നെ തയ്യാറാക്കുകയും വീടിനുള്ളിൽ ഷോ എന്നപോലെ വെക്കുകയും ചെയ്യാം.

ഇതിനുള്ളിൽ നമുക്ക് പ്ലാസ്റ്റിക് പൂക്കളെയും അല്ലെങ്കിൽ ശരിക്കുമുള്ള പൂക്കള് ഇട്ടു കൊടുക്കാവുന്നതാണ്, അല്ലെങ്കിൽ വെറുതെ വച്ചാലും ഭംഗിയാണ്. അപ്പോൾ ഈ അടിപൊളിയായ ഭരണി ഉണ്ടാക്കുന്ന വിദ്യ നിങ്ങൾക്കെല്ലാവർക്കും കാണാം.

എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.