January 27, 2021

എപിഎൽ കാർഡ്കാർക്കുള്ള കിറ്റ് വിതരണം ആരംഭിച്ചിരിക്കുന്നു, പറഞ്ഞ തീയതിയിൽ കിറ്റ് വാങ്ങാം

എപിഎൽ കാർഡ്കാർക്കുള്ള കിറ്റ് വിതരണം ആരംഭിച്ചിരിക്കുന്നു, പറഞ്ഞ തീയതിയിൽ കിറ്റ് വാങ്ങാൻ ശ്രമിക്കുക, ഇല്ലെങ്കിൽ ലഭിച്ചെന്നു വരില്ല.

സെപ്റ്റംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നീല, വെള്ള കാർഡുകാർക്ക് കാർഡിലെ അവസാന അക്ക നമ്പർ അടിസ്ഥാനത്തിൽ വിതരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്, എന്തായാലും ഒക്ടോബർ 15നു മുൻപ് തന്നെ നീല വെള്ള കാർഡുടമകൾ കിറ്റ് വാങ്ങിയിരിക്കണം എന്ന ദൃഢനിശ്ചയത്തോടെയാണ് സർക്കാർ.

നീല കാർഡ് കിറ്റ് വിതരണം എങ്ങനെയെന്ന് നോക്കാം, ഒക്ടോബർ 8ന്, “0” അവസാനിക്കുന്ന കാർഡുടമകൾക്ക് വിതരണം ആരംഭിച്ചിരുന്നു, പലസ്ഥലങ്ങളിലും ഇന്നലെ അത് വാങ്ങാൻ സാധിക്കാത്തവർക്ക് തുടർന്നുള്ള ദിവസങ്ങളിൽ പോകാം.

ഇന്ന് ഒക്ടോബർ 9ന്, 1, 2 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്, ഒക്ടോബർ 10ന് 3,4 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്ക്.

ഒക്ടോബർ 12ന് 5, 6, 7 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്കും, ഒക്ടോബർ 13ന്, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്കും ആണ് നീല കാർഡിലെ വിതരണം നിശ്ചയിച്ചിരിക്കുന്നത്.

വെള്ള കാർഡിന് ഒക്ടോബർ 13ൽ, പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുടമകൾക്കും, ഒക്ടോബർ 14ൽ 1, 2, 3, 4 അക്കങ്ങളിൽ അവസാനിക്കുന്ന ഉടമകൾക്കും, ഒക്ടോബർ 15ന് 5, 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുടമകൾക്കും വിതരണം ഉണ്ടാകും എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചിരിക്കുന്നു.

ഈ പറഞ്ഞ തീയതികളിൽ തന്നെ കിറ്റ് വാങ്ങാൻ ശ്രമിക്കണം, അല്ലാത്ത പക്ഷം കിറ്റ് ലഭിച്ചെന്നു വരില്ല. ഇപ്പോൾ മിക്യ റേഷൻ കടകളിലും കിറ്റുകൾ എത്തിയിട്ടുണ്ടാകും, ആയതിനാൽ നിങ്ങൾക്ക് നമ്പർ അടിസ്ഥാനത്തിൽ പോയി വാങ്ങാം.