October 28, 2020

ശ്രീ നരേന്ദ്ര മോദിയെ വരെ അമ്പരപ്പിച്ച ദേവിക മോളുടെ പാട്ട് ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്, ഉഗ്രൻ

ഹിമാചൽപ്രദേശിലെ തനത് നാടോടിഗാനം അതിമനോഹരമായി പാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ വരെ അമ്പരപ്പിച്ച ദേവിക മോളുടെ പാട്ട് ഇപ്പോൾ എവിടെയും നിറഞ്ഞു നിൽക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലെ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസുകാരിയാണ് ദേവിക, എന്നാൽ ഇതുവരെ പാട്ട് പഠിച്ചിട്ടില്ലെങ്കിലും ശ്രുതി ശുദ്ധമായി വളരെ മനോഹരമായി ഗാനങ്ങൾ ആലപിക്കാൻ ദേവികക്ക് സാധിച്ചിരുന്നു, അതിൽ ഹിമാചൽപ്രദേശിലെ നാടോടിഗാനം ദേവിക പാടിയപ്പോൾ അത് കേട്ട് വളരെയധികം ഇഷ്ടപ്പെട്ടു, അഭിനന്ദിച്ചുകൊണ്ട് കഴിഞ്ഞദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പോസ്റ്റ് ചെയ്തിരുന്നു.

ഇതിനെത്തുടർന്ന് ഹിമാചൽ മുഖ്യമന്ത്രിയും മറ്റ് ആളുകളും എല്ലാം ദേവികയെ വിളിച്ച് അഭിനന്ദിക്കുകയാണ് ഉണ്ടായത്, പാടാനുള്ള കഴിവ് ജന്മസിദ്ധമായി കിട്ടുന്നതാണ് അത് അഭ്യസിച്ചില്ലെങ്കിലും കഴിവുന്ടെൽ ശ്രുതി ശുദ്ധമായി പാടാൻ സാധിക്കുമെന്ന് ദേവിക മോൾ ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്.
സോഷ്യൽ ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ആ നാടോടിഗാനം നമുക്ക് കേൾക്കാം.

ഏറെ മനോഹരമായ ഈ കുഞ്ഞു അനുഗ്രഹീത കലാകാരിയുടെ പാട്ടു കേട്ട് നമുക്ക് മോളെ അഭിനന്ദിക്കാം.