February 20, 2021

സൗജന്യകിറ്റ് വിതരണം അവസാനത്തിലേക്ക്, ഇന്ന് മുതൽ വെള്ളക്കാർഡുടമകൾക്ക് റേഷൻ വിതരണവും

സൗജന്യ കിറ്റ് വിതരണം അവസാനത്തിലേക്ക് കടക്കുകയാണ്, ഇന്ന്മുതൽ വെള്ളക്കാർഡുടമകൾക്ക് റേഷൻ വിതരണം ഉണ്ടായിരിക്കും, വിതരണം എങ്ങനെ എന്ന് അറിയാം.

സെപ്റ്റംബർ മാസത്തിലെ സൗജന്യ കിറ്റ് വിതരണം ആണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത് ആയതിനാൽ തന്നെ ഒക്ടോബർ 15ന് ഉള്ളിൽ മുഴുവൻ കാർഡ് ഉടമകൾക്കും കിറ്റ് വിതരണം ചെയ്യണമെന്ന് സർക്കാറിനു നിർബന്ധം ഉള്ളതിനാൽ ഇന്നലത്തോടുകൂടി എപിൽ നീല കാർഡുകളുടെ വിതരണം അവസാനിചിരിക്കുകയാണ്.

തുടർന്ന് ഇന്ന് ഒക്ടോബര് 13ന് റേഷൻ വിതരണം വെള്ളക്കാർഡിനായിരിക്കും ഉണ്ടായിരിക്കുക, മറ്റു കാർഡുകളുടെ പോലെ തന്നെ കാർഡിൻറെ അവസാന അക്ക നമ്പർ നോക്കി തന്നെയാണ് വിതരണം ഉണ്ടാവുക, ആയതിനാൽ ഒക്ടോബർ 13ന് പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുടമകൾക്ക് ആയിരിക്കും ഉണ്ടായിരിക്കുക, പിന്നെ 14ന് 1,2,3,4 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡിന് ആയിരിക്കും വിതരണം ഉണ്ടായിരിക്കുക.

ഒടുവിൽ 15ആം തീയതി 5, 6, 7, 8, 9 അക്കങ്ങളിൽ അവസാനിക്കുന്ന കാർഡിന് വിതരണം ഉണ്ടായിരിക്കുന്നതാണ്. ഈയൊരു തീയതി തെറ്റി കൊണ്ട് വേറെ തീയതികളിൽ പോയിരുന്നാൽ അവർക്ക് കിറ്റ് ലഭിക്കുകയില്ല എന്ന് അറിഞ്ഞിരിക്കുക അപ്പോൾ ഇത് നിങ്ങൾക്ക് ഏവർക്കും ഉപകാരപ്രദമാകുമെന്ന് കരുതുന്നു.