October 16, 2021

സ്കൂൾ തുറക്കുന്നതിനെ കുറിച്ചുള്ള ഏറ്റവും അന്തിമമായ തീരുമാനം എത്തിയിരിക്കുന്നു, അറിയിപ്പ്

സ്കൂൾ തുറക്കുന്നതിനെ കുറിച്ചുള്ള ഏറ്റവും അന്തിമമായ തീരുമാനം എത്തിയിരിക്കുന്നു, ഇനി നമ്മുടെ കുഞ്ഞുങ്ങൾ സ്കൂളിലേക്ക്.

ഒരുപാട് തവണ സ്‌കൂളുകൾ ഇന്ന് തുറക്കും, നാളെ തുറക്കും എന്നൊക്കെ പറഞ്ഞു വാർത്തകൾ ഉയർന്നുവെങ്കിലും ഇപ്പോഴാണ് അന്തിമതീരുമാനം കേരളം എടുത്തത്, കേന്ദ്രസർക്കാർ ഒക്ടോബർ 15ന് തന്നെ എല്ലാ സംസ്ഥാനത്തിലേയും സ്കൂളുകൾ തുറക്കാമെന്ന് ഉത്തരവിട്ടിരുന്നു, എന്നിരുന്നാൽ പോലും കേരളം അതിന് ഒരുക്കമായിരുന്നില്ല, എന്നാലിപ്പോൾ ഈയൊരു പ്രതിസന്ധി പൂർണമായും ഒഴിഞ്ഞിട്ട് സ്കൂളുകൾ തുറക്കാൻ സാധിക്കുകയില്ല എന്ന് ഒരു ബോധ്യം വന്നതോടുകൂടി സ്കൂളുകൾ തുറക്കാനായി തീരുമാനം എത്തിയിരിക്കുകയാണ്.

അതായത് ഒക്ടോബർ, നവംബർ, ഡിസംബർ കഴിഞ്ഞു ജനുവരി ആദ്യം തന്നെ ഇവ തുറക്കുന്നതായിരിക്കും, ആദ്യം 10, പ്ലസ് വൺ ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ആയിരിക്കും തുറക്കുക, അതിനുശേഷം ഇപ്പോഴത്തെ പ്രതിസന്ധി കുറയുന്നതിനനുസരിച്ച് താഴെയുള്ള ക്ലാസ്സുകൾക്ക് തുടങ്ങുന്നതായിരിക്കും.

പിന്നെ സ്റ്റേറ്റ് സിലബസ്കാർക്ക് സിലബസ് വെട്ടി കുറക്കുന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ല, എന്നാൽ സിബിഎസ്ഇക്ക് 50 ശതമാനത്തോളം സിലബസ് വെട്ടി കുറയ്ക്കാൻ സാധ്യതയേറെയാണ്. ജനുവരിയിൽ സ്‌കൂൾ തുടങ്ങി തുടർന്നുള്ള 5 മാസത്തേക്ക് വേനലവധി പോലുമില്ലാതെ ക്ലാസുകൾ നടത്താനാണ് തീരുമാനം.

കൂടുതൽ വിശദമായി വീഡിയോയിൽ എല്ലാം പറയുന്നുണ്ട്, അപ്പോൾ ഈയൊരു സ്കൂൾ തുറക്കുന്നതിനെക്കുറിച്ചുള്ള അന്തിമമായ തീരുമാനത്തെക്കുറിച്ച് കൂടുതൽ ആളുകളും അറിഞ്ഞു കാണുകയില്ല,

ആയതിനാൽ ഈ പോസ്റ്റ് എല്ലാവരിലേക്കും എത്തുവാൻ കാരണമാകട്ടെ. കടപ്പാട്: Info Media Vlog.