October 26, 2020

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ പഠന ഫീസ് കുറക്കുവാൻ സർക്കാർ ഉത്തരവ് ഇട്ടിരിക്കുന്നു, അറിയാം

കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ പഠന ഫീസ് കുറക്കുവാൻ സർക്കാർ ഉത്തരവ് ഇട്ടിരിക്കുന്നു. ഒരുപാട് സന്തോഷിക്കുവാൻ ഉള്ള അവസരം.

ഇപ്പോൾ വലിയ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ പല രക്ഷിതാക്കൾക്കും പ്രത്യേകിച്ച് സിബിഎസ്ഇ, ഐസിഎസ്ഇ പോലെയുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്നവർക്ക് ഫീസ് അടയ്ക്കേണ്ടത് വലിയ ഒരു ബാധ്യതയായി വന്നിരിക്കുകയാണ്, ഓൺലൈൻ ക്ലാസിൽ വളരെ ചുരുങ്ങിയ മണിക്കൂറുകൾ മാത്രം പഠിപ്പിച്ചാൽ പോലും മുഴുവൻ തുകയും ഫീസ് അടക്കേണ്ടതായി വരുന്നു.

ഇതിനെച്ചൊല്ലി ഒരുപാട് പരാതികൾ ഉയർന്നു വന്നതിലൂടെ ഇപ്പോൾ സർക്കാർ ഒരു തീരുമാനം എടുത്തിരിക്കുകയാണ്. അതായത് സ്കൂൾ വിദ്യാർത്ഥികൾക്ക് 75 ശതമാനം മാത്രം ഫീസ് അടച്ചാൽ മതിയാകും, ബാക്കി 25 ശതമാനം കേരളത്തിലെ എല്ലാ വിദ്യാലയത്തിലെ കുട്ടികൾക്കും അത് സിബിഎസ്ഇ-ഐസിഎസ്ഇ ഉൾപ്പെടെയുള്ള കുട്ടികൾക്ക് ഫീസിൽ ഇളവ് വന്നിരിക്കുന്നു.

ഇത് കുട്ടികൾക്കും മാതാപിതാക്കൾക്കും എല്ലാം ഏറെ സന്തോഷിക്കാനുള്ള അവസരമാണ്, അപ്പൊൾ കൂടുതൽ പേരും ഒരു കാര്യം അറിഞ്ഞുകാണില്ല, ആയതിനാൽ ഇത് അറിയാതെ ആരും ഇനി മുഴുവനായും ഫീസ് അടക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വ്യക്തമാക്കുന്നു. കടപ്പാട്: TECH 4 YOU.