October 26, 2020

നവംബർ മുതൽ പാചകവാതക സിലിണ്ടർ ലഭിക്കുന്നത് പുതിയ സംവിധാനത്തിലൂടെ, പുതിയ നടപടി ആയിരിക്കുന്നു

നവംബർ മുതൽ പാചകവാതക സിലിണ്ടർ ലഭിക്കുന്നത് പുതിയ സംവിധാനത്തിലൂടെ, പുതിയ നടപടി എത്തിയിരിക്കുന്നു.

2020 നവംബർ ഒന്നുമുതൽ ഗ്യാസ് സിലിണ്ടർ ലഭിക്കുവാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്, ഇതുവരെ നമ്മൾ ഗ്യാസ് വിളിച്ച് ബുക്ക് ചെയ്യുകയും ഗ്യാസ് സിലിണ്ടർ എത്തിക്കുകയായിരുന്നു ഉണ്ടായിരുന്നത്, എന്നാൽ ഗ്യാസ് സിലിണ്ടർ മോഷണം പോകാതിരിക്കാനും തട്ടിപ്പ് നടത്താതെ ഇരിക്കാനും ഒക്കെ പുതിയൊരു സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്.

അതായത് നവംബർ മുതൽ നമ്മൾ ഗ്യാസ് ബുക്ക് ചെയ്യുന്ന സമയത്ത് ഗ്യാസ് ഏജൻസിയുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറിലേക്ക് ഒരു കോഡ് ലഭിക്കുകയും, ഗ്യാസ് കൊണ്ടു വരുന്ന സമയം ആ ഒരു കോഡ് പറഞ്ഞു കൊടുത്താൽ മാത്രമേ നമുക്ക് ഇനി ഗ്യാസ് ലഭിക്കുകയുള്ളൂ.

ഇത് പല എണ്ണ കമ്പനികളിലും മുൻപേ തന്നെ വന്നിട്ടുള്ളതാണ്, എന്നാൽ ഇനി മുതൽ എല്ലാ ഗ്യാസ് കമ്പനികൾക്കും ഈയൊരു സംഭവം ബാധകമാണ്.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വ്യക്തമാക്കുന്നു.