October 26, 2020

സ്ത്രീകൾക്കായി 50,000 രൂപയുടെ പലിശരഹിത വായ്പ അതും 50% സബ്സിഡിയിൽ നൽകുന്നു, വിശദമായി അറിയാം

സ്ത്രീകൾക്കായി 50,000 രൂപയുടെ പലിശരഹിത വായ്പ അതും 50% സബ്സിഡിയിൽ നൽകുന്നു.

എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സ്ത്രീകളുടെ സ്വന്തമായുള്ള ആവശ്യങ്ങൾക്കായി വായ്പ നൽകുകയാണ്, ഒരു ലക്ഷം രൂപ വരെ ലഭിക്കാവുന്ന ഈ പദ്ധതിയിൽ ഇപ്പോൾ നിലവിൽ അമ്പതിനായിരം രൂപ വായ്പ കൊടുക്കുന്നു, ഈ പദ്ധതിയുടെ പേരാണ് “ശരണ്യ”.

2010 മുതൽ ഈ ഒരു പദ്ധതിയുടെ ആനുകൂല്യം അനവധി സ്ത്രീകൾക്ക് ലഭിക്കുന്നുണ്ട്, എന്നൽ ഇപ്പൊൾ എന്തെങ്കിലും ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടുന്ന സ്ത്രീകൾ ഉണ്ടെങ്കിൽ ഈ ഒരു പദ്ധതിപ്രകാരം 50000 രൂപ ലഭിക്കുന്നതാണ്. ഇത് ലഭിക്കുന്നത് വിധവകളായ അല്ലെങ്കിൽ ഭർത്താവ് ഉപേക്ഷിച്ചുപോയ അല്ലെങ്കിൽ 30 വയസ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീകൾക്കാണ് ഒരു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

50% സബ്സിഡിയോടുകൂടി പലിശ ഒന്നുമില്ലാതെ ഈ വായ്പ ലഭിക്കുന്നത് ഏറെ സന്തോഷിക്കാനുള്ള അവസരമാണ്. ഇതിനെ പറ്റി വ്യക്തമായി വീഡിയോയിൽ വിശദമാക്കുന്നുണ്ട്.

നിങ്ങൾക്കോ അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഉള്ള ആർക്കെങ്കിലും ഈ ഒരു ആനുകൂല്യം ആവശ്യമെങ്കിൽ അതെല്ലാം കണ്ട് അപേക്ഷിക്കാവുന്നതാണ്.