October 26, 2020

കേദാർനാഥ് എന്ന ഈ കൊച്ചു മിടുക്കന്റെ മനോഹരമായ ഗാനം ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നു

കേദാർനാഥ് എന്ന ഈ കൊച്ചു മിടുക്കന്റെ മനോഹരമായ ഗാനം ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതാണ്.

കണ്ടു ഞാൻ മിഴികളിൽ എന്ന ഗാനം വളരെ ഭംഗിയായ രീതിയിൽ അതെ ഫീലിലും ഒട്ടുംതന്നെ തെറ്റാതെ പാടുന്നത് കണ്ടു ഏവരും അതിശയിച്ചു നിൽക്കുകയാണ്, ഏറിപ്പോയാൽ അഞ്ചു ആറു വയസ്സുള്ള കൊച്ചുമിടുക്കൻ എങ്ങനെയാണ് ഇതുപോലെ പാടുന്നത് എന്ന് ആലോചിക്കുന്നു.

ടിവിയിലും യൂട്യൂബിലും എല്ലാം കുഞ്ഞുകുട്ടികൾ പാടുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത് അങ്ങേയറ്റം പെർഫെക്ഷനോടുകൂടി ശരിക്കും ഒരു പ്രശസ്ത ഗായകൻ പാടുന്നത് പോലെയാണ് നമുക്ക് ഓരോരുത്തർക്കും തോന്നുന്നത്. അതുകൊണ്ടുതന്നെ ഈ മോൻറെ വീഡിയോ ഇന്ന് എവിടെയും നിറഞ്ഞു നിൽക്കുന്നതാണ്.

തീർച്ചയായും ഈ മോൻ ജന്മം കൊടുത്ത രക്ഷിതാകൾ ഭാഗ്യം ചെയ്തവരാണ് എന്ന് എല്ലാവരും പറയുന്നു, ഒപ്പം കണ്ണുതട്ടാതെ ഇനിയും വളരെ നന്നായി പാടുവാൻ സാധിക്കട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്യുന്നു.

ഏറെ മനോഹരമായ കേട്ടിരുന്നു പോകുന്ന ഈ ഗാനം വീഡിയോയിലുണ്ട്, ഇത് നിങ്ങൾക്ക് ആസ്വദിക്കാനുള്ള അവസരമാണ്.