October 26, 2020

64 രോഗ പരിശോധനകൾ ജനങ്ങൾക്കും സൗജന്യമായി ലഭിക്കും, സന്തോഷിക്കാൻ ഒരു കാരണം കൂടി

ഇനി മുതൽ 64 രോഗ പരിശോധനകൾ എല്ലാ ജനങ്ങൾക്കും സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ അറിയിച്ചിരിക്കുന്നു. ഏറ്റവും പുതിയ വിവരം നിങ്ങളുടെ അറിവിലേക്കായി സമർപ്പിക്കുന്നു.

നമ്മൾ എന്തെങ്കിലും അസുഖങ്ങൾ ആയി ഡോക്ടറുടെ അടുത്ത് പോയിട്ടുണ്ടെങ്കിൽ പലതരം പരിശോധനകൾ ലാബിൽ നടത്തേണ്ട അവസ്ഥ വരുന്നു, എന്നാൽ ഇതിന് ഓരോന്നിനും അത്യാവശ്യം തുക തന്നെ വാങ്ങുന്നുണ്ട്, എന്നാൽ ഇപ്പോൾ ഏറ്റവും പുതിയ വാർത്തസമ്മേളനത്തിൽ ആരോഗ്യമന്ത്രി ശ്രീമതി ഷൈലജ ടീച്ചർ നമുക്ക് എല്ലാവർക്കും ഒരു സന്തോഷിക്കാനുള്ള അവസരമൊരുക്കിയിരിക്കുകയാണ്.

അതായത് ഇനി 64 രോഗ പരിശോധനകൾക്ക് തുക വാങ്ങുകയില്ല, അതെല്ലാം സൗജന്യമായി ജനങ്ങൾക്ക് ലഭ്യമാകുന്നതാണ്. ഇത് ഭൂരിഭാഗം ആളുകൾക്കും വളരെയധികം ആശ്വാസകരം ആകുന്ന ഒരു കാര്യമായതിനാൽ തീർച്ചയായും എല്ലാവരോടും സന്തോഷപൂർവ്വം ഈയൊരു കാര്യം നമുക്ക് അറിയിക്കാം.

രോഗ പരിശോധനകളിൽ ബ്ലഡ് ഗ്രൂപ്പ് നോക്കുക, ഹീമോഗ്ലോബിന്റെ അളവ് അങ്ങനെ 64 പരിശോധനകൾ സൗജന്യമായി നൽകുന്നുണ്ട്,

അതിൽ വലിയ പരിശോധനകളും ഉൾപ്പെടുന്നു, അത് ഏതെല്ലാമാണെന്ന് വീഡിയോയിൽ വിശദമാക്കുന്നു. കടപ്പാട്: Dcb Media